ജീര്‍ണ്ണതയില്‍ ഗുരുവായൂര്‍ ദേവ്സ്വം മെഡിക്കല്‍ സെന്റര്‍
ഗുരുവായൂര്‍: ദേവസ്വം മെഡിക്കല്‍ സെന്റര്‍ ഉപയോഗപ്പെടുത്താതെ ജീര്‍ണ്ണതയില്‍.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും, ഗുരുവായൂര്‍ പരിസരവാസികള്‍ക്കും വേണ്ടിയാണ് മെഡിക്കല്‍ സെന്റര്‍ സ്ഥാപിച്ചത്, അധികൃതരുടെ കടുത്ത അനാസ്ഥ മൂലമാണ് ഇത് നശിച്ച് കൊണ്ടിരിക്കുന്നത്.
എഴുപത്തിയഞ്ച് പേരെ കിടത്തി ചികത്സിക്കുവാനുളള സൗകര്യങ്ങളുളള മെഡിക്കല്‍ സെന്ററില്‍ സ്ത്രീ,പുരുഷ വാര്‍ഡുകളും, പേ വാര്‍ഡും, അത്യാഹിതവിഭാഗവും, ഓപ്പറേഷന് തിയ്യറ്ററും മിനി ഓപ്പറേഷന് തിയ്യറ്റര്‍ എന്നിവയടക്കുളള സൗകര്യം ഉണ്ടെന്നിരിക്കെ വിദ്ഗദ ഡോക്ടര്‍മാരുടെയും മറ്റ് അനുബന്ധ ജീവനക്കാരുടെയും കുറവ് കൊണ്ടാണ് രോഗികള്‍ക്ക് ഈ മെഡിക്കല്‍ സെന്റര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത്.
സ്ഥിരമായി രണ്ട് ഡോക്ടര്‍മാരും ഒമ്പത് വിസിറ്റിംഗ് ഡോക്ടേഴ്സുമാണ് ഉളളത്. കൂടാതെ നാല്‍പ്പതോളം ജീവനക്കാരും ഉണ്ട്. പലര്‍ക്കും ആവശ്യമായ യോഗ്യത പോലുമില്ലെന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത്. ഇവര്‍ക്ക് ശബളമായി തന്നെ വര്‍ഷത്തില്‍ രണ്ട് കോടിയോളം രൂപ ദേവസ്വത്തിന് ചെലവ് വരുന്നുണ്ട്. ഓപ്പറേഷന് തിയ്യറ്ററില്‍ വളരെ വിലപിടിപ്പുളള ഓട്ടോക്ലേവ്, വലിയ മൈക്രോസ്കോപ്പ് തുടങ്ങിയ ഉപകരങ്ങളും മറ്റും ഉപയോഗിക്കാത്തതിനാല്‍ നശിച്ച് കൊണ്ടിരിക്കുന്നു.
ക്ഷേത്രത്തില്‍ നിന്നും ഇരുനൂറ് മീറ്റര്‍ അകലത്തിലാണ് മെഡിക്കല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നതെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ രോഗികള്‍ എത്തിയാല്‍ മറ്റ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയാണ് പതിവ്. ആശുപത്രി കെട്ടിട്ടം കാലപഴക്കം ചെന്ന ജീര്‍ണ്ണിച്ചതും അറ്റകുറ്റ പണികള്‍ സമയാസമയത്ത് നടത്താത് കൊണ്ട് അപകടാവസ്ഥയിലുമാണ്.
ഏതാനും നാളുകള്‍ക്ക് മുമ്പ് ക്ഷേത്ര പരിസരത്ത് നിന്ന് മൃതശരീരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മോര്‍ച്ചറി ഉപയോഗ ശൂന്യമെന്ന് പറഞ്ഞ് പുറത്ത് വെച്ചത് വിവാദമായിരുന്നു. ഗുരുവായൂര്‍ മേഖലയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളുളള ആശൂപത്രി ഇല്ല എന്നതും ഒരു വസ്തുതയാണ്.ദേവസ്വം അധികൃതര്‍ മെഡിക്കല്‍ സെന്റര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശൂപത്രിയായി ഉയര്‍ത്തുമെന്നും അതിനുളള പദ്ധതിയും ഉണ്ടായിരുന്നു.
പക്ഷെ മാറിവരുന്ന സര്‍ക്കാറുകള്‍ സ്വകാര്യ ആശൂപത്രികല്ക്ക് വേണ്ടി നിലകൊണ്ടതിന്റെ ഉദാഹരണമാണ് ഇന്ന് നശിച്ച് കൊണ്ടിരിക്കുന്ന ദേവസ്വം മെഡിക്കല്‍ സെന്റര്‍ അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: