തൃശൂര്‍: രാജ്യത്തെ സര്‍വകലാശാലകളില്‍ ആധുനിക ശാസ്ത്രങ്ങള്‍ പഠിക്കുന്നതോടൊപ്പം ഭാരതീയ ശാസ്ത്രങ്ങളിലുംപഠനംഅനിവാര്യമാണെന്ന്വാരാണസി സംപൂര്ണാനന്ദസര്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജേന്ദ്രമിശ്ര അഭിപ്രായപ്പെട്ടു. പുറനാട്ടുകരയിലെ രാഷ്ട്രീയ സംസ്കൃത സന്സ്ഥാന് ഗുരുവായൂര്‍ കാമ്പസ്സും ദല്‍ഹി സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ശാസ്ത്രമണ്ഡലങ്ങളില്‍ ഭാരതത്തിന്റെ സംഭാവന അതുല്യമാണ്. ഇത് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാരും സര്‍വകലാശാലകളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ലക്ഷ്മിനാരായണശര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ഹൈദ്രാബാദ് സര്‍വകലാശാല പ്രോ.വൈ.ചാന്സ്ലര് പ്രൊഫ. വി.കണ്ണന്, ഭാരതീയ ഗണിതശാസ്ത്രത്തെക്കുറിച്ചും കോഴിക്കോട് എന്‍ഐടി ഡീന്‍ പ്രൊഫ. ബാലഗോപാലപ്രഭു വാസ്തുവിദ്യയിലെ പാരിസ്ഥിതിത തത്വത്തെക്കുറിച്ചും പ്രഭാഷണം നടത്തി. ഡോ. കെ.ശ്രീനിവാസന്, ഡോ. പി.വി.ഔസേഫ്, ഡോ.കെ.മുരളി, ഡോ. എന്‍.കെ.സുന്ദരേശ്വരന്, ഡോ.വി.ആര്.മുരളീധരന്, ഡോ.വിജയാനന്ദ അഡിഗ, ഡോ. വി.അജിത്കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫ. പി.സി.മുരളിമാധവന്, പ്രൊഫ.സി.എന്‍.സിസിലി, ഡോ.അനുപംകുമാര് എന്നിവര്‍ സംസാരിച്ചു. കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എന്‍.പി.ഉണ്ണി സമാപനപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: