കല്‍പ്പറ്റ : ആദിവാസികളുടെ കൈവശഭൂമിക്ക് ഉപാധിരഹിതമായി പട്ടയം അനുവദിക്കണമെന്ന് ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബു ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഡിജെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേ ഹം. ആദിവാസി ഭൂമിക്ക് പട്ടയം ലഭിക്കുന്നതല്ലാതെ ഫലപ്രദമായി വിനിയോഗിക്കുന്നതിന് കഴിയാത്ത സാഹചര്യമാണ് ഉപ്പോഴുള്ളത്. ആദിവാസി മേഖലയില്‍ വിനിയോഗിക്കുന്ന ഫണ്ടുകള്‍ വിനിയോഗിക്കാതെ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. കഴിഞ്ഞ് പത്തുവര്‍ഷക്കാലത്തെ സര്‍ക്കാര്‍ ഫണ്ട് വിനിയോഗത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് അദ്ദേഹം ആവ ശ്യപ്പെട്ടു.
വയനാട് കാര്‍ഷിക പാക്കേജ് അനുവദിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, പലിശ രഹിത വായ്പ അനുവദിക്കുക, ആദിവാസി ഭൂമി സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കുക, വന്യമൃഗ ആക്രമണം തടയുക, സഹകരണ സ്ഥാപന നിയമനങ്ങളിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക, അഴിമതിക്കാരെ പിരിച്ചുവിടുക, ക്വാറി ഖനന നിയമം കാലാനുതമായി പരിഷ്കരിക്കുക, പരിസ്ഥിതി ലോല മേഖലകളില്‍ ബഹുനില കെട്ടിങ്ങളുടെ നിര്‍മാണം നിരോധിക്കുക, അനിയന്ത്രിതമായ പരിസ്ഥിതി ചൂഷണം അവസാനിപ്പിക്കുക, വിദ്യാഭ്യാസ വായ്പക്ക് പലിശയിളവ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ജില്ലാപ്രസിഡന്റ് എന്‍. കെ.ഷാജി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ടി.വിശ്വനാഥന്, ട്രഷറര്‍ കെ.എന്‍.മനോജ്, വൈസ്പ്രസിഡന്റുമാരായ അഡ്വ. അനില്‍ പി. ബോസ്, കെ.ആര്.കൃഷ്ണന്, കെ.കെ.പ്രഭാകരന്, പി.സി. ബിജു എന്നിവര്‍ സംസാരിച്ചു. ജോ.സെക്രട്ടറി ജോബി കട്ടക്കയം, ജൈജു ലാല്‍, മോഹനന് നരോക്കടവ്, യുവജന സേന ജില്ലാ പ്രസിഡന്റ് എം.ഡി. സാബു, സെക്രട്ടറി എം.എം. അജിത്ത്, സജി കോടിക്കുളം, പി.ജി.സ്മിജിത്ത്, വനിതാജനസേന ജില്ലാ പ്രസിഡന്റ് അനസൂയരവി, സെക്രട്ടറി ശാരദനന്ദനന്, രോഹനാബിജു, ആനന്ദവല്ലി, രജനി മനോജ്, നിയോജകമണ്ഡലം പ്രസിഡ ന്റുമാരായ എന്‍.മണിയപ്പന്, സുരേഷ്ബാബു, രാജേഷ് പു ല്‍പള്ളി, ഹരിദാസ്, ജയപ്രകാശ് അടിച്ചാനേല് , ജില്ലാ സെക്രട്ടറി ആര്.പുരുഷോത്തമന്, സെക്രട്ടറി കെ. കെ.രാജപ്പന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: