കല്‍പ്പറ്റ : വരള്‍ച്ചാ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി വയനാട് ജില്ലയില്‍ ഭാരതീയ ജനതാ ക കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ തടയണകള്‍ നിര്‍മ്മിക്കുവാന്‍ കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കാലാവസ്ഥാ വ്യതിയാനംമൂലം ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജില്ലയില്‍ അറു പത് ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുളളത്. കിണറുകളിലും ജലാശയങ്ങളിലും പുഴകളിലും ജലനിരപ്പ് ആശങ്കാ ജനകമായി താഴ്ന്നുകൊണ്ടിരിക്കുന്നു. ചെറിയ തോടുകളും നീര്‍ച്ചാലുകളും വറ്റിവരണ്ടു. ഭൂഗര്‍ഭജലവിതാനം ഏഴടിയിലും താഴ്ന്നു. ഈ സ്ഥിതിമൂലം വയനാടിനെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് ജില്ലാ കര്‍ഷകമോര്‍ച്ച സമിതി ആവശ്യപ്പെട്ടു.
യോഗം കര്‍ഷകമോര്‍ച്ചാ ദേശീയ സെക്രട്ടറി പി.സി മോഹനന് ഉദ്ഘാടനം ചെയ്തു. വി.കെ.രജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന്, വി.കെ.സദാനന്ദന് പി.ജി.ആനന്ദകുമാര്‍, എ.എം. പ്രവീണ്‍കുമാര്‍, കെ. സന്തോഷ്, അരിമുണ്ട സുരേഷ് പി.വി.ശങ്കരവാര്യ ര്‍, ടി.എ.രാജഗോപാല്‍, സന്തോഷ് കട്ടക്കളം, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: