.തിരുവല്ല: ഒരു വര്‍ഷക്കാലത്തില്‍ ഏറെയായി ചോര്‍ന്നൊലിച്ചിരുന്ന ജലവിതരണ കുഴലിലെ തകരാര്‍ പരിഹരിച്ചു. എം.സി റോഡില്‍ പന്നിക്കുഴി പാലത്തിന് സമീപത്ത് ജലവിതരണ കുഴലില്‍ ഉണ്ടായിരുന്ന വന്‍ ചോര്‍ച്ചയാണ് ഇന്നലെ പരിഹരിക്കപ്പെട്ടത്. കിടങ്ങറ ഭാഗത്തേക്ക് ജലം എത്തിക്കുന്ന 700 എം.എം പൈപ്പില്‍ ഉണ്ടായ ചോര്‍ച്ച മൂലം പ്രതിദിനം ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധജലം നഷ്ടമാകുന്നുവെന്ന് ചൂണ്ടക്കാട്ടി ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
കുഴലുകള്‍ തമ്മില്‍ കൂടിച്ചേരുന്ന ഭാഗത്ത് ഉണ്ടായ അകല്‍ച്ചയായിരുന്നു ചോര്‍ച്ചയ്ക്ക് ഇടയാക്കിയത്. കുഴലിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് തിരുവല്ല-ആലപ്പുഴ ജലവിതരണ അധികൃതര്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമായിരുന്നു കാലതാമസത്തിന് ഇടയാക്കിയത്. ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുളള നിര്‍ദ്ദേശത്തെ തുടര്‍ന്ന് കിടങ്ങറ ഡിവിഷനില്‍ നിന്നുളള ജീവനക്കാരെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി നിര്‍ത്തി വെച്ച ജലവിതരണം ഇന്നലെ ഉച്ചയോടെ പുനരാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: