തിരുവല്ല: അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ പക്ഷിപനി വീണ്ടും റിപ്പോര്‍ട്ട് ചെയ്ത് സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം.ഇതു സബന്ധിച്ച് കളക്ടറുടെ ചേമ്പറില്‍ ബന്ധപ്പെട്ടവരുമായി ഇന്നലെയോഗം നടന്നു.ആലപ്പുഴ ജില്ലയിലെ അപ്പര്കുട്ടനാടിനോട് ചേര്‍ന്ന പ്രദേശങ്ങളായ നീലംപേരൂര്‍, തകഴി, രാമങ്കരി ,വീയപുരം,എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തുതുടങ്ങിയതോടെയാണ് ജില്ലക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്.
മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണ ആവശ്യങ്ങള്‍ക്ക് എത്തുന്ന താറാവ്,കോഴി,എന്നിവ താല്കാലികമായി നിര്‍ത്തി വെക്കും.ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഫാമുകളില്‍ വിദ്ഗധ സംഘം പരിശോധന നടത്തി ജീവികളില്‍ പക്ഷി പനി ബാധിച്ചിട്ടുണ്ടോ എന്നി സ്ഥിതീകരിക്കും.മാംസവില്പന അടക്കം നിയന്ത്രണമുണ്ടാകുമെന്നാണ് സൂചന.അപ്പര്‍ കുട്ടനാട്ടിലെ പെരിങ്ങര,നെടുമ്പ്രം,കടപ്ര,നിരണം.എന്നീ പ്രദേശങ്ങളുടെ പടിഞ്ഞാറ് ഭാഗങ്ങളില്‍ വ്യാപകമായ രീതിയില്‍ താറാവ്,കോഴി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പ്രത്യേക ബോധവത്കരണ സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ട്.ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നിരീക്ഷണ സമിതികളും പ്രവര്ത്തി്ക്കും. സമീപ പ്രദേശങ്ങളില്‍ നിന്നും ജലമാര്‍ഗ്ഗം താറുവുകളെ കൊണ്ടുവരുന്നത് പൂര്‍ണമായും തടയും.അതത് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍,വെറ്റിനറി ഡോക്ടര്‍,കര്‍ഷകര്‍,രാഷ്ട്ീയ പ്രതിനിധികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ സക്വാഡുകള്‍ക്ക് മേല്‍നോട്ടം വഹിക്കും.ഒരു സ്ഥലത്ത് നിന്ന് പക്ഷികളെ മറ്റോരു സ്ഥലത്തിലേക്ക് കൊണ്ടുപോരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് എച്ച് 5 എന്‍ 1 വിഭാഗത്തില്‍പ്പെട്ട മാരകമായ പക്ഷിപ്പനി ആലപ്പുഴയിലും അപ്പര്‍കുട്ടനാടന്‍ മേഖലകളിലും കര്‍ഷകര്‍ക്ക് വ്യാപക നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇത്തവണത്തേതു മനുഷ്യരിലേക്കു പകരാത്ത എച്ച് 5 എന്‍ 8 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനിയാണെന്നാണു കണ്ടെത്തിയിട്ടുള്ളത്. രണ്ടാഴ്ച മുന്‍പാണു തകഴി,വീയപുരം, മേഖലയില്‍ നൂറോളം താറാവുകള്‍ ചത്തത്. തുടര്‍ന്നു താറാവിന്റെ രക്ത സാമ്പിളുകള്‍ ഭോപ്പാലിലേ ലാബുകളിലേക്ക് അയച്ചിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പക്ഷിപനി വീണ്ടും സ്ഥിതീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: