നെന്മേനി : ഭക്ഷ്യ സുര ക്ഷാ പദ്ധതിക്കായി കേന്ദ്രം നിര് ദേശങ്ങള്‍ അട്ടിമറിച്ച എല്‍ഡി എഫ് സര്‍ക്കാരിന്റെ ജനവഞ്ചനക്കെതിരെ സമരം ആരംഭി ക്കുമെന്ന് ബിജെപി നെന്മേനി പഞ്ചായത്ത് കമ്മി റ്റി. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഗുണമുള്ള ഭക്ഷ്യധാന്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2013 ല്‍ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും കേരളവും തമിഴ്നാടും ഇതുവരെയും എപിഎല്‍, ബിപിഎല്‍ മുന്‍ഗണന ലിസ്റ്റ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. അഞ്ച് മാസമായി കേരളം ഭരിക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാരും ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിനാവശ്യമായ ലിസ്റ്റ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. 1991-ലെ സെന്‍സസ് പ്രകാരമുള്ള എപിഎല്‍, ബിപി എല്‍ ലിസ്റ്റാണ് ഇപ്പോഴും അനുവര്‍ത്തിച്ചുപോരുന്നത്. രാജ്യത്തെ 98ശതമാനം സംസ്ഥാനങ്ങളും കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കിയ പദ്ധതി കേരളത്തില്‍ അട്ടിമറിച്ച് ഭക്ഷ്യധാന്യം ലഭിക്കുക എന്ന നമ്മുടെ അവകാശം ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം കേരളം ഭരിക്കുന്ന സര്‍ക്കാരിനാണ്. മോദി സര്‍ക്കാരിനല്ല. ഭക്ഷ്യധാന്യം അട്ടിമറിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവഞ്ചന ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടാന്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന് ബി ജെപി നെന്മേനി പഞ്ചായ ത്ത് കമ്മിറ്റി അറിയിച്ചു.
യോഗത്തില്‍ ജില്ലാ സെക്രട്ടറിമാരായ ഗോപാലകൃഷ്ണന്, രാധാ സുരേഷ്ബാബു, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി മുഹമ്മദ് കുരിക്കള്‍, ബത്തേരി നിയോജകമണ്ഡലം ട്രഷറര്‍ കെ.സി.കൃഷ്ണന്‍കുട്ടി, നെന്മേനി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ലാല്‍പ്രസാദ്, സെക്രട്ടറി എം.കെ.സുധാകരന്, യു.കെ.സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംസാരിച്ചു.ഭക്ഷ്യ സുരക്ഷാ പദ്ധതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: