ദ്വാരക : ബസ്സില്‍ കയറാന്‍ ശ്രമിക്കവേ കണ്ടക്ടര്‍ തളളിയിട്ടതിനെതുടര്ന്ന് വിദ്യാര്‍ത്ഥിക്ക് പരിക്ക്. വീഴ്ച്ചയില്‍ കഴുത്തിന് ക്ഷതമേറ്റ ദ്വാരക സേക്രട്ട്ഹാര്‍ട്ട് ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി കൃഷ്ണകിഷോറിനെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ സ്കൂള്‍ വിട്ട് സഹപാഠികളോടൊപ്പം ദ്വാരകയില്‍ നിന്നും ബസ്സില്‍കയറാന്‍ ശ്രമിക്കവെ പിന്നില്‍ നിന്നും കണ്ടക്ടര്‍ വിദ്യാര്‍ത്ഥികളെ വലിച്ച് താഴെയിടുകയായിരുന്നു. പിന്നീട് മറ്റൊരുബസ്സില്‍ വീട്ടിലെത്തിയ വിദ്യാര്‍ത്ഥിക്ക് വേദന കലശലായതോടെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബത്തേരി-മാനന്തവാടി റൂട്ടിലോടുന്ന വയനാട് ബസ്സിലെ കണ്ടക്ടറാണ് വിദ്യാര്‍ത്ഥികളെ തളളിയിട്ടത്.പരിക്കേറ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: