പാപ്പിനിശ്ശേരി: വ്യാപാര വ്യവസായി ഏകോപനസമിതി പാപ്പിനിശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന വ്യാപാരോത്സവത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓണം-ബക്രീദിനോടനുബന്ധിച്ച് നടപ്പിലാക്കിയ വ്യാപാരോത്സവത്തിന്റെ ഭാഗമായാണ് നറുക്കെടുപ്പ് നടത്തിയത്. ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഒന്നാം സമ്മാനമായ എല്‍ഇഡി ടിവിക്ക് എം.പി.ടി.നിസാര്‍ പാപ്പിനിശ്ശേരിയും രണ്ടാം സമ്മാനമായ ഫ്രിഡ്ജിന് ഷാനവാസ് പാപ്പിനിശ്ശേരിയും അര്‍ഹരായി. ആകെ 35 സമ്മാനങ്ങളാണ് വിതരണം ചെയ്തത്, പാപ്പിനിശ്ശേരിയില്‍ നടന്ന ചടങ്ങില്‍ മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് നേടിയ പി.പി.മോഹനനെ ജില്ലാ സെക്രട്ടറി പുനത്തില്‍ റഷീദ് ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.കെ.നാസര്‍ ഹാജി, നൂറുല്‍ അമീന്‍, ഉത്തമന്‍ മാണുക്കര, നൂറ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് പൊതുവാള്‍ സ്വാഗതവും കെ.പി.ഗോപി നന്ദിയും പറഞ്ഞു.
















