ഇരിട്ടി: കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തുലാമാസത്തിലെ ആയില്യം നാളില്‍ നടന്നു വരുന്ന നാഗ പ്രതിഷ്ഠാദിന വാര്‍ഷികവും പ്രതിമാസ മൃത്യുഞ്ജയ ഹോമവും വിവിധ പൂജകളോടെ നടന്നു. നാഗസ്ഥാനത്തു നടന്ന ആയില്യം പൂജ, നൂറും പാലും കൊടുക്കല്‍, സര്‍പ്പബലി തുടങ്ങിയ ചടങ്ങുകള്‍ക്ക് പാതിരിക്കുന്നത്ത് മന കൊളപ്പുറത്തില്ലത്ത് മാധവന്‍ നമ്പൂതിരിപ്പാടും മൃത്യുഞ്ജയ ഹോമത്തിനു ക്ഷേത്രം തന്ത്രി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഉച്ചക്ക് അന്നദാനവും നടന്നു.
















