പന്തളം: തോന്നല്ലൂര്‍ ഗവ. യുപി സ്കൂളില്‍ പഠിക്കുന്ന കുരുന്നുകള്‍ ഓടിക്കളിക്കുന്നത് പാമ്പുകളും മറ്റു ക്ഷുദ്രജീവികളും നിറഞ്ഞ പുല്ക്കാട്ടില്. എന്നിട്ടും ഇവിടെ കുട്ടികള്‍ കളിക്കുന്നതു നിയന്ത്രിക്കാനോ ഇവിടെ വളര്‍ന്നു നില്ക്കുന്ന കാടുകള്‍ നീക്കം ചെയ്യാനോ അധികൃതര്‍ തയ്യാറാകുന്നില്ല.
നൂറ്റിപ്പത്തിലേറെ വര്‍ഷം മുമ്പ് തുടങ്ങിയ സ്കൂളാണിത്. പന്തളം നഗരഹൃദയത്തില്‍ പോലീസ് സ്റ്റേഷനു സമീപമുള്ള ഈ സ്കൂളില്‍ അംഗനവാടി മുതല്‍ ഏഴാം ക്ലാസ്സു വരെയായി നൂറുകണക്കിനു കുട്ടികളാണ് പഠിക്കന്നത്. ഇന്റര്‍വെല്‍ സമയങ്ങളിലും ഉച്ചഭക്ഷണ സമയത്തും കുട്ടികള്‍ അപകടം നിറഞ്ഞ ഈ കാട്ടിലൂടെയാണ് ഓടിക്കളിക്കുന്നത്. സ്കൂള്‍ അധികൃതരോ പിടിഎയോ ഇതു കണ്ട ഭാവം നടിക്കുന്നില്ല. കുട്ടികള്‍ക്ക് എന്തു സംഭവിച്ചാലും തങ്ങള്‍ക്കൊന്നുമില്ലെന്ന മട്ടാണ് അവര്‍ക്ക്.
സ്കൂളിന്റെ മതിലകത്തു തന്നെയാണ് ബ്ലോക്ക് റിസോഴ്സസ് സെന്റര്‍ ഓഫീസും സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഉദ്യോഗസ്ഥരും ഇതൊന്നും കാര്യമാക്കുന്നില്ല. പന്തളം സിഐ ഓഫീസിലെയും പോലീസ് സ്റ്റേഷനിലെയും ഓഫീസര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും നിത്യവും പോകുന്നതും ഇതുവഴിതന്നെയാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ട പന്തളം ജനമൈത്രി പോലീസും സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുടെ ജീവനുതന്നെ ഭീഷണിയായ ഈ പ്രശ്നത്തെ അവഗണിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: