സ്വന്തം ലേഖിക
പത്തനംതിട്ട: ജരാനര ബാധിച്ച് നഗരസഭയുടെ നഗര സൗന്ദര്യവല്‍ക്കരണ പദ്ധതി.
നഗരസഭ കൊട്ടിഘോഷിച്ച് നടത്തിയ എന്റെ നഗരം വ്യത്തിയുള്ള നഗരം പദ്ധതിയാണ് നഗരസഭയുടെ മറ്റ് പല പദ്ധതികളേയും പോലെ എങ്ങുമെത്താതെ അകാലവാര്‍ദ്ധക്യം ബാധിച്ച് തളര്‍ന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി റിംഗ് റോഡിന്റെ ഇരുവശത്തും ചെടികളും തണല്‍ വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. സ്കൂളുകളില്‍ നിന്നും കുട്ടികളെ പങ്കെടുപ്പിച്ചാണ് പാതയോരങ്ങളില്‍ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചത്. എന്നാല്‍ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ കാണിച്ച ഉത്സാഹം അവയെ പരിചരിച്ച് വളര്‍ത്തുവാന്‍ നഗരസഭാധികൃതരെടുത്തില്ല. പദ്ധതിയുടെ ഭാഗമായി വച്ചു പിടിപ്പിച്ച ചെടികളില്‍ മുക്കാല്‍പങ്കും മതിയായ പരിചരണമില്ലാതെനശിച്ചു. അവിടെയുമിവിടെയുമായി കുറയൊക്കെ ചെടികള്‍ പൂക്കളുമായി ഇപ്പോഴും പാതയോരങ്ങളില്‍ ഉണ്ട്. എന്നാല്‍ ചെടികള്‍ക്കുചുറ്റും കാടുകയറിയതോടെ പൂക്കള്‍ കാണാനാവാതായി. നിലവില്‍ നഗരസഭാ ഭര്ണകര്ത്താക്കള്ക്കോ ജീവനക്കാര്‍ക്കോ പദ്ധതിയെക്കുറിച്ച് അറിവുണ്ടോ എന്നതുതന്നെ സംശയമാണ്.
സൗന്ദര്യവല്‍ക്കരണം പദ്ധതി ആത്മാര്‍ത്ഥമായി നടപ്പിലാക്കിയിരുന്നെങ്ങില്നഗരത്തിലൂടെ മൂക്കുപൊത്താതെ ആളുകള്‍ക്ക് നടക്കാമായിരുന്നുവെന്ന് നഗരവാസികള്‍ പറയുന്നു. റിംഗ് റോഡടക്കം നഗരത്തിലെ റോഡരികിലെല്ലാം അറവുമാലിന്യങ്ങളടക്കം കുന്നുകൂടുകയാണ്. ഭരണകര്‍ത്താക്കളുടെ കെടുകാര്യസ്ഥത മൂലം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന ഇത്തരം പദ്ധതികളുടെ ഗുണങ്ങള്‍ ജനങ്ങളില്‍ എത്താതെ പോകുന്നത് സ്ഥിരം കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: