ആലപ്പുഴ: പമ്പാ ജലസേചന പദ്ധതിയുടെ 2016-17 വര്‍ഷത്തേക്കുള്ള ജലവിതരണം ആരംഭിക്കുന്നതിനായി മണിയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും.
ഇതിന്റെ ഫലമായി മണിയാര്‍ മുതല്‍ വാഴക്കുന്നം വരെയുള്ള മെയിന്‍ കനാലിലേയും വാഴക്കുന്നം മുതല്‍ തിരുവന്‍ വണ്ടൂര്‍ ഭാഗത്തേക്കുള്ള വലതുകര കനാലിലേയും വാഴക്കുന്നം മുതല്‍ ഹരിപ്പാട് ഭാഗത്തേക്കുള്ള ഇടതുകരകനാലിലേയും ജലവിതരണം ആരംഭിക്കും. ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണം.
















