തൃശൂര്‍: വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷനും വിവേകാന്ദ ദാര്‍ശനിക സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന ഭഗിനി നിവേദിതയുടെ 150 ാം ജന്മദിനാഘോഷം ‘സമര്‍പ്പണ’ത്തിന് 28ന് തുക്കമാകും.പാറമേക്കാവ് അഗ്രശാലയില്‍ വൈകീട്ട് നാലിന് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെകെ.ഉഷ ഉദ്ഘാടനം ചെയ്യും.സമര്‍പ്പണം ചെയര്‍പേഴ്സണ്‍ ഡോ.എം.ലക്ഷ്മികുമാരി അദ്ധ്യക്ഷത വഹിക്കും. വനിതാ കമമീഷന് അംഗം ഡോ.ജെ.പ്രമീളാ ദേവി മുഖ്യപ്രഭാഷണവും തിരുവനന്തപുരം ശ്രീരാമകൃഷ്ണമഠം പ്രസിഡന്റ് സ്വാമി മോക്ഷവ്രതാനന്ദജി അനുഗ്രഹപ്രഭാഷണവും നടത്തും.സരളബാല സര്‍ക്കാര്‍ രചിച്ച നിവേദിത ആസ് ഐ സോ ഹേര്‍ എന്ന പുസ്തകത്തിന്റെ മലയാള തര്‍ജ്ജമയുടെ പ്രകാശനം തൃശൂര്‍ ശ്രീരാമകൃഷ്ണമഠം പ്രസിഡന്റ് സ്വാമി സദ്ഭവാനന്ദജി പ്രകാശനം ചെയ്യും. വാണീചിത്രപൂജ പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദജി നിര്‍വ്വഹിക്കും.ഭഗിനി നിവേദിതയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ഭാരതമൊട്ടാകെ പ്രത്യേകിച്ച് സസ്ത്രീകളില് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമര്‍പ്പണം സംഘടിപ്പിച്ചിരിക്കുന്നത്.ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. ഭഗിനി നിവേദിതയുടെ ജീവചരിത്രമടങ്ങുന്ന ഫോട്ടോ പ്രദര്‍ശനം,അവരുടെ പുസ്തകങ്ങളുടെ മലയാള തര്‍ജ്ജമ പ്രസാധനം,സെമിനാറുകള്‍, സേവന-സാസ്കാരിക പ്രവര്‍ത്തനങ്ങള്‍,വിവിധ രചനാ-പ്രസംഗ മത്സരങ്ങള്‍,സ്മരണിക പ്രകാശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.ഡോ.എം.ലക്ഷ്മികുമാരി,സമര്‍പ്പണം കണ്‍വീനര്‍ ഡോ.ലക്ഷ്മിശങ്കര്‍,സിഎ.രാജലക്ഷ്മി മേതില്‍,ഡോ.മീനാ മേനോന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: