കല്‍പ്പറ്റ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് പദ്ധതിയില്‍ ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
പതിനെട്ടിനും അന്പതിനുമിടയില് പ്രായമുള്ള കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000രൂപ നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000രൂപയില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് ശതമാനം പലിശയോടുകൂടി മൂന്ന് വര്‍ഷംകൊണ്ട് വായ്പ തിരിച്ചടക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദേ്യാഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.
അപേക്ഷാ ഫോറങ്ങള്‍ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: