ന്യൂയോർക്ക്: തണുപ്പ് കാലം വരാൻ പോവുകയാണ്, എല്ലാവരും കമ്പിളി പുതപ്പിനടിയിൽ സുഖമായി ഉറങ്ങാൻ ആഗ്രഹിക്കുമ്പോൾ യുഎസിലെ പോർട്ട്‌ലാൻഡിലുള്ള സിൽക്കി എന്ന കുഞ്ഞൻ ‘ഹാംസ്റ്റർ’ ഏറെ പരിഭവത്തിലാണ്. വേറെ ഒന്നുമല്ല ശരീരത്തിൽ രോമമില്ലാത്താതിനാൽ താൻ എങ്ങനെ തണുപ്പിനെ പ്രതിരോധിക്കുമെന്നോർത്താണ് ഹാംസ്റ്റർ ആകുലയായത്.
ഒരു വയസുകാരിയായ സിൽക്കി ജനിതക തകർച്ച മൂലം ശരീരത്തിൽ രോമങ്ങൾ ഇല്ലാതെയാണ് ‘ഒറീഗൺ ഹ്യൂമൻ സൊസൈറ്റിയിൽ’ ജനിച്ചത്. ആദ്യമൊക്കെ കാഴ്ചക്കാർക്ക് ഏറെ ആശങ്കയുളവാക്കിയെങ്കിലും സിൽക്കിയുടെ കുസൃതി നിറഞ്ഞ ചേഷ്ടകൾ എല്ലാവരിലും കൗതുകവും ഒപ്പം വാത്സല്യവും നിറച്ചു. എന്നാൽ തണുപ്പ് കാലം വന്നതോടു കൂടിയാണ് സൊസൈറ്റിയിലെ രക്ഷകർ സിൽക്കിയുടെ കാര്യമോർത്ത് ഏറെ വിഷമത്തിലാകുന്നത്. കൂടിന്റെ മൂലയിൽ തണുത്ത വിറയ്‌ക്കുന്ന സിൽക്കിയെ രക്ഷക കാണാനിടയായതാണ് വിഷമത്തിന്റെ കാരണം.
രോമങ്ങളില്ലാതെ സിൽക്കി തണുപ്പിനെ എങ്ങനെ പ്രതിരോധിക്കും, ഒടുവിൽ സൊസൈറ്റി അധികൃതർ സിൽക്കിയുടെ ശരീരത്തിന്റെ അളവിൽ ഒരു കമ്പിളി ഉടുപ്പ് തയ്‌പിച്ചു. വെളുത്ത നിറത്തിൽ മനോഹരമായി തുന്നിച്ചേർത്ത കമ്പിളി ഉടുപ്പ് സിൽക്കിക്ക് നന്നായി യോജിക്കുകയും ചെയ്തിട്ടുണ്ട്. തണുപ്പിനെ നല്ല രീതിയിൽ തടഞ്ഞു നിർത്തൻ ഉടുപ്പിന് സാധിക്കുമെന്ന് രക്ഷക പറഞ്ഞു.
ഉടുപ്പ് കൊണ്ട് മാത്രം കാര്യമില്ല, പ്രോട്ടീൻ കലർന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ സിൽക്കിക്ക് നൽകേണ്ടത് അത്യാവശ്യമാണെന്നാണ് രക്ഷകയായ മെജിയ പറയുന്നത്. എന്തായാലും ഇനി കമ്പിളി ഉടുപ്പിൽ സിൽകിക്ക് സുഖമായി ഉറങ്ങാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: