കൃഷ്ണഗിരി: ആവേശതിമിര്‍പ്പിലാണ് വയനാട്ടിലെ ക്രിക്കറ്റ് പ്രേമികള്‍. രഞ്ജി മത്സരങ്ങള്‍ക്ക് മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയം തുടര്‍ച്ചയായ രണ്ടാംവര്‍ഷവും വേദിയാവുമ്പോള്‍ ക്രിക്കറ്റ് പൂരം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണവര്‍. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന മൂന്ന് രഞ്ജി മത്സരങ്ങള്‍ക്കാണ് വയനാട്ടിലെ പച്ചപ്പുല്‍മൈതാനം പിച്ചൊരുങ്ങുക. ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡിലെ ഓപ്പണിംഗ് ബാറ്റ്സ്മാന് ഗൗതം ഗംഭീര്‍, ഓപ്പണിംഗ് ബൗളര്‍ ഇശാന്ത് ശര്‍മ്മ തുടങ്ങിയ വന്‍നിരയാണ് ഇത്തവണത്തെ മുഖ്യ ആകര്‍ഷണം. മത്സരങ്ങള്‍ക്ക് സ്റ്റേഡിയം സജ്ജമാണെന്നും 25, 26 തിയ്യതികളില്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുമെന്നും ഭാരവാഹികള്‍ സ്റ്റേഡിയത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റുകളിലൊന്നായ കൃഷ്ണഗിരിയില്‍ ആദ്യ ദിവസങ്ങളില്‍ ബാറ്റ്സ്മാനെയും തുടര്‍ന്ന് സ്പിന്നര്‍മാരെയും തുണക്കുന്ന സ്പോര്‍ട്ടീവ് വിക്കറ്റുകളായിരിക്കും മത്സരങ്ങള്‍ക്കായി ഒരുക്കുക. മോഹനനാണ് ചീഫ് ക്യൂറേറ്റര്‍. ആദ്യ മത്സരത്തില്‍ പങ്കെടുക്കുന്ന ജാര്‍ഖണ്ഡ് ടീം നാളെയും വിദര്‍ഭ ടീം മറ്റന്നാളും ജില്ലയിലെത്തും. ഇന്ത്യന്‍ താരം സൗരഭ് തിവാരിയാണ് ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റന്‍. ഫൈസല്‍ ഫൈസ് നയിക്കുന്ന വിദര്‍ഭ ടീം നിലവില്‍ തിരുവനന്തപുരത്ത് നടക്കുന്ന രഞ്ജി മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം 27ന് വിദര്‍ഭയും ജാര്‍ഖണ്ഡുമായാണ് ആദ്യ മത്സരം. നവംബര്‍ 21ന് ഡല്‍ഹി രാജസ്ഥാനുമായും നവംബര്‍ 29ന് ഒഡിഷ മഹാരാഷ്ര്ടയുമായും ഏറ്റുമുട്ടും. ഇന്ത്യന്‍ ടീമിലും ഐ.പി.എല്‍ മത്സരങ്ങളിലും പ്രതിഭ തെളിയിച്ച നിരവധി താരങ്ങള്‍ മൂന്ന് മത്സരങ്ങള്‍ക്കുമായി പാഡുകെട്ടും. ഈ രഞ്ജി സീസണിലെ റെക്കോര്‍ഡ് റണ്‍വേട്ട നടത്തിയ സ്വപ്നില്‍ ഗൂഗിലെ, അങ്കിത് ഭവാനെ, ഡല്‍ഹി ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ്, ഇഷാന് ജങ്കി, ഷഹബാസ് നദീം, ജിതേഷ് ശര്‍മ്മ, അക്ഷയ് വഖാര്‍ തുടങ്ങിയ താരങ്ങള്‍ കൃഷ്ണഗിരിയിലെത്തുന്നും. അന്താരാഷ്ര്ട നിലവാരമുള്ള നിലവിലെ ഡ്രസ്സിംഗ് റൂം, ജിംനേഷ്യം, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയ കൃഷ്ണഗിരിയിലെത്തുന്ന താരങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും.
മഴ പെയ്താലും അരമണിക്കൂറിനുള്ളില്‍ കളി പുരാരംഭിക്കാന്‍ കഴിയും.
പ്രവേശനം സൗജന്യമായതിനാല്‍ കാണികളുടെ വന്‍ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പച്ചപ്പുല്‍ മൈതാനത്തില്‍ വിരുന്നെത്തുന്ന ആദ്യ രാജ്യാന്തര മത്സരം വന്‍വിജയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജാഫര്‍ സേഠ്, സെക്രട്ടറി നാസര്‍ മച്ചാന്, ട്രഷറര്‍ രാജന് പൂനാര്‍, സലിം കടവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: