Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഥര്‍വത്തിലാണ് അറിവിന്റെ പൂര്‍ണത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 10:03 pm IST
in Samskriti

 

ആത്മീയമായ അറിവാണ് ആദ്യ മൂന്ന് വേദങ്ങളിലുള്ളത്. പ്രയുക്തമായ അറിവാണ് അഥര്‍വത്തിലേത്. ആയുര്‍വേദം, കൃഷി, നാടോടി വിജ്ഞാനീയം, വാസ്തുശാസ്ത്രം തുടങ്ങിയവ ഇതില്‍പ്പെടുന്നു. എന്തിനേറെ ചരകസംഹിതയില്‍ കാണാത്ത ആയുര്‍വേദവിധികള്‍ പോലും അഥര്‍വത്തിലുണ്ട്. നാടോടിവിജ്ഞാനീയത്തിന്റെ തുടക്കംതന്നെ അഥര്‍വത്തിലാണ്.

വേദം അറിവാണ്. വിദ് (ജ്ഞാനം) എന്ന ധാതുവില്‍നിന്നാണ് വേദം എന്ന വാക്കുണ്ടായത്. അറിവിന്റെ പൂര്‍ണത ബഹുസ്വരതയിലാണ്. ശരിയും തെറ്റും അറിവാണ്. അറിവിന്റെ പൂര്‍ണത രേഖപ്പെടുത്തിയിട്ടുള്ളത് അഥര്‍വവേദത്തിലാണ്- ആത്മീയം മുതല്‍ ആഭിചാരം വരെ.

ആത്മീയമായ അറിവാണ് ആദ്യ മൂന്ന് വേദങ്ങളിലുമുള്ളത്. പ്രയുക്തമായ അറിവാണ് അഥര്‍വത്തിലേത്. ആയുര്‍വേദം, കൃഷി, നാടോടി വിജ്ഞാനീയം, വാസ്തുശാസ്ത്രം തുടങ്ങിയവ ഇതില്‍പ്പെടുന്നു. എന്തിനേറെ ചരകസംഹിതയില്‍ കാണാത്ത ആയുര്‍വേദവിധികള്‍ പോലും അഥര്‍വത്തിലുണ്ട്. നാടോടിവിജ്ഞാനീയത്തിന്റെ തുടക്കംതന്നെ അഥര്‍വത്തിലാണ്.

അഥര്‍വത്തിലുള്ളത് പലതും വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു. പക്ഷെ വ്യാസന്‍ അത് ചെയ്തില്ല. ഭാരതീയ പാരമ്പര്യത്തിന്റെ വിശാലചിന്താഗതിയാണിത് കാണിക്കുന്നത്.

അഥര്‍വത്തെ അകറ്റിനിര്‍ത്തുന്നതില്‍ യാതൊരു യുക്തിയുമില്ല. അഥര്‍വമാണ് ബ്രഹ്മവേദം. അഥര്‍വത്തിന് ഒന്‍പത് ശാഖകളുണ്ട്. ഇതില്‍ പൈപ്പലാദം, ശൗനകം എന്നീ രണ്ടെണ്ണം മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇതിനെക്കുറിച്ചുപോലും വേണ്ടത്ര പഠനങ്ങള്‍ നടക്കുന്നില്ല എന്നതാണ് ആശ്ചര്യകരം.

പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിങ്ങനെ 31 ഉപനിഷത്തുക്കള്‍ അഥര്‍വത്തിന്റെ ശാഖയിലാണ് വരുന്നത്. ഇതിനാല്‍ ആഭിചാരം എന്ന് മുദ്രകുത്തി അഥര്‍വത്തെ അകറ്റിനിര്‍ത്താനാവില്ല.

അഥര്‍വത്തിലുള്ളതു മുഴുവന്‍ നമുക്ക് അഭികാമ്യമാവണമെന്നില്ല. പക്ഷെ എല്ലാം അറിവാണ്. മറ്റ് വേദങ്ങളില്‍ പറയുന്ന എല്ലാ ആത്മീയവിധികളും ഇന്നത്തെ മനുഷ്യന് അനുഷ്ഠിക്കാനാവില്ല. ഷോഡശ സംസ്‌കാരങ്ങള്‍ കൃത്യമായി എത്ര ഗ്രഹസ്ഥന്മാര്‍ക്ക് പാലിക്കാനാവും?

ആദ്യ മൂന്ന് വേദങ്ങളായ ഋക്ക്, യജുര്‍, സാമവേദങ്ങളെ പുകഴ്‌ത്തുകയും അഥര്‍വത്തെ ഇകഴ്‌ത്തുകയും ചെയ്യുന്നവര്‍ വേദാതികളെല്ലാം അപരാവിദ്യയിലാണ്, പരാവിദ്യയിലല്ല ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന കാര്യം വിസ്മരിക്കുന്നു. എല്ലാ വേദവും അറിവനെക്കുറിച്ചുള്ളതാണ്.

ഛാന്ദോഗ്യോപനിഷത്തില്‍ നാരദന്‍ ഇത് പറയുന്നുണ്ട്. അറിവിനെക്കുറിച്ചുള്ളതും അറിയുന്നതും രണ്ടും രണ്ടാണ്. അറിവ് അനുഭൂതിയാണ്. അഗ്‌നിക്ക് തണുപ്പാണെന്ന് നാല് വേദങ്ങള്‍ ഒരുമിച്ചുപറഞ്ഞാലും ഞാന്‍ അംഗീകരിക്കില്ല എന്ന് ശ്രീശങ്കരന്‍ പറഞ്ഞിട്ടുള്ളതോര്‍ക്കുക.

അഥര്‍വവേദത്തോട് കേരളത്തില്‍ ഒരുതരം തൊട്ടുകൂടായ്‌മയുണ്ട്. പ്രയുക്ത ശാസ്ത്രമായതിനാലാണിത്. ഒരുദാഹരണം പറയാം. വാഗ്ഭടന്‍ നമ്പൂതിരിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ആയുര്‍വേദം പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തതിനാല്‍ പതിതരായി ജാതിയില്‍താണ മൂസതുമാരായി. ഇതുതന്നെയാവണം ആയുര്‍വേദമുള്‍പ്പെടെയുള്ള പ്രയുക്ത ശാസ്ത്രങ്ങളുടെ കലവറയായ അഥര്‍വത്തിനും സംഭവിച്ചത്.

അഥര്‍വത്തിലാണ് തന്ത്രശാസ്ത്രത്തിന്റെ മൂലം കിടക്കുന്നത്. മറ്റ് വേദങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ താന്ത്രികരെ അകറ്റി. ”വേദാധികാരഹീനസ്‌തോ തന്ത്രാധികാരി ഇതുച്യതേ” എന്നാണ് പറയുന്നത്. എന്നാല്‍ ഇത് ഋഷികല്‍പ്പനയൊന്നുമല്ല. പുഴുക്കുത്തുകളാണ്. അഥര്‍വത്തിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ളതുകാണാം.

ഫോക്‌ലോര്‍ അക്കാദമിക്കലായി പഠിക്കാന്‍ തുടങ്ങിയതോടെയാണ് നാടോടിവിജ്ഞാനീയത്തിന് പ്രാധാന്യം ലഭിച്ചത്. പുള്ളുവന്‍പാട്ടിനെക്കുറിച്ചും തെയ്യം, തിറ മുതലായ അനുഷ്ഠാന കലാരൂപങ്ങളെക്കുറിച്ചും കൂടുതല്‍ പഠനം നടക്കുന്നു. അഥര്‍വവേദം അക്കാദമിക്കലായി പഠിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ ഫലം അത്ഭുതകരമായിരിക്കും.

ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ വൈജ്ഞാനിക സംഭാവനയാണ് കാമശാസ്ത്രം. ഇതിന്റെ കര്‍ത്താവായ വാത്‌സ്യായനന്‍ നമുക്ക് മഹര്‍ഷിയുമാണ്. എന്നാല്‍ ഭാരതത്തിലെ ഒരു സര്‍വകലാശാലയിലും കാമശാസ്ത്രം പാഠ്യവിഷയമല്ല. ഇത് എത്ര വിചിത്രമാണ്! അഥര്‍വത്തിന് സംഭവിച്ചതും മറ്റൊന്നല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.