കാസര്‍കോട്: ജില്ലയിലെ ഭിന്നശേഷിയുളളവരുടേയും, കിടപ്പിലായ രോഗികളുടേയും ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിനായി ജില്ലാതലയോഗം തീരുമാനിച്ചു. ആധാര്‍ എടുക്കാന്‍ ബാക്കിയായ ഈ വിഭാഗക്കാരെക്കുറിച്ച് അതാത് പഞ്ചായത്തിലേക്കും, ആശാവര്‍ക്കര്‍മാര്‍ക്കും വിവരങ്ങള്‍ എത്രയും പെട്ടെന്ന് കൈമാറണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍(ആര്.ആര്), എന്‍.ദേവീദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ ആധാറിനായി എന്റോള്‍ ചെയ്യാനുള്ള ഭിന്നശേഷിയുള്ളവരുടേയും കിടപ്പിലായ രോഗികളുടേയും എണ്ണം തിട്ടപ്പെടുത്തും. ജില്ലാ സാമൂഹ്യ നീതി ഓഫീസും ജില്ലാ മെഡിക്കല്‍ ഓഫീസും പട്ടിക 26 നകം ലഭ്യമാക്കും. ആധാര്‍ പേരുചേര്‍ക്കുന്നതിന് അക്ഷയ സംരംഭകരെ ചുമതലപ്പെടുത്തി. നവംബര്‍ ഒന്നിന് എന്റോള്‍മെന്റ് ആരംഭിക്കും. അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീരാജ് പി. നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: