പത്തനംതിട്ട : കുറിയന്നൂര്‍- ഇളപ്പുങ്കല്‍ ജംഗ്ഷനുസമീപം വലിയകാലായില്‍ ഏലിയാമ്മ ജോര്‍ജിന്റെ വീട്ടില്‍ മോഷണം
നടന്നത്. ശനിയാഴ്ച രാവിലെ 11 നും 12 നും ഇടയ്ക്കാണ് മോഷണംനടന്നതെന്ന് പറയുന്നു. വീടിന്റെ കിടപ്പുമുറിയിലെ അലമാരിയില്സൂക്ഷിച്ചിരുന്ന ലേഡീസ് ബാഗിലുണ്ടായിരുന്ന നാലു പവന്റെ മിന്നുമാലയുംമറ്റൊരു പേഴ്സിലുണ്ടായിരുന്ന 130 രൂപയും വീട്ടുജോലിക്കാരിയുടെമുറിയിലെ അലമാരയിലുണ്ടായിരുന്ന ബാഗില്‍ നിന്നും 4830 രൂപയുമാണ്
കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്.ശനിയാഴ്ച രാവിലെ വീടിന്റെ മുന്‍വശത്തെയും പിന്‍ഭാഗത്തെയും വാതിലുകള്‍
പൂട്ടിയതിനു ശേഷം ഏലിയാമ്മ ജോര്‍ജും വീട്ടുജോലിക്കാരി കട്ടപ്പന സ്വദേശിവത്സമ്മയും കൂടി വീടിന്റെ സമീപമുള്ള പറമ്പിലെ കൃഷിപ്പണിയില്വ്യാപൃതമായിരിക്കുമ്പോഴാണ് മോഷണം നടന്നതെന്നു പറയുന്നു. മോഷണ ശേഷംബാഗും മറ്റും റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇതുവഴി വന്നജീപ്പിലെ ഡ്രൈവറാണ് റോഡില്‍ കിടക്കുന്ന ബാഗ് കണ്ടതും തുറന്നുനോക്കിയപ്പോള്‍ ബൈബിളും പള്ളിയില്‍ പണമടച്ച രസീതും ഉണ്ടായിരുന്നു.രസീതിലെ അഡ്രസ് പ്രകാരമാണ് വീട്ടുടമസ്ഥയെ കണ്ടെത്തി ബാഗും മറ്റുംകൊടുത്തത്. ഈ സമയത്ത് മാത്രമാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍അറിയുന്നത്. തുടര്‍ന്ന് ഏലിയാമ്മ ജോര്‍ജ് കോയിപ്രം പോലീസ് സ്റ്റേഷനില്നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: