പത്തനംതിട്ട : പത്ത് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കോട്ടയം സ്വദേശികള്‍ പോലീസ് പിടിയില്‍. കോട്ടയം വൈക്കം വടയാര്‍ ആമ്പങ്കേരിതറ വീട്ടില്‍ ഷിജു(41)വൈക്കം പള്ളിപ്പുറത്തുശ്ശേരി ഭൂതനേഴം ചെട്ടിയാം വീട്ടില്‍ അനീഷ്(38), എന്നിവരാണ് പിടിയിലായത്.
മല്ലപ്പള്ളി ടൗണില്‍ നിന്നും ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് അനീഷ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നിന്നും 6.10ലക്ഷം രൂപയുടെ ആയിരത്തിന്റെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. നോട്ട് അച്ചടിക്കാന്‍ ആവശ്യമായ പ്രിന്റര്‍ വാങ്ങി നല്കിയ ഷിജുവിനെ തലയോലപ്പറമ്പില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മുമ്പും കള്ളനോട്ട് കേസിലെ കള്ളനോട്ട് കേസിലെ പ്രതിയാണ്. ആയിരം രൂപയുടെ കറന്‍സി നോട്ട് സ്കാന്‍ ചെയ്ത് സി.ഡി.യിലാക്കി പ്രിന്റ് എടുക്കുകയാണ് പ്രതികള്‍ ചെയ്തുവന്നത്. 67 ആ എ 506, 508, 509, 566, 569, 588, 589, 596, 598, 688, 808, 809, 906, 908, 909, 966, 969, 988, 998 എന്നീ സീരിയലുകളിലുള്ള നോട്ടുകളാണ് അച്ചടിച്ച് വിതരണം ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മൂന്നു പേര് കൂടി നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു. ഡിവൈ.എസ്.പി ആര്.ചന്ദ്രശേഖരന്‍പിള്ള, മല്ലപ്പള്ളി സി.ഐ കെ.സലിം, കീഴ്വായ്പൂര് എസ്.ഐ ബി.രമേശന്, എ.എസ്.ഐ രാജശേഖരന് ഉണ്ണിത്താന്, ഷാഡോ പോലീസുകാരായ അജികുമാര്‍, ബിജു മാത്യു, വിനോദ്, സുജിത്ത്, ഹരികുമാര്‍, വിത്സണ്, സലിം, സന്തോഷ്, സൈബര്‍ സെല്ലിലെ സി.പി.ഒ ശ്രീകുമാര എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: