മുളങ്കുന്നത്തുകാവ്: യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയില്‍ ഉണ്ടായ അടിപിടിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു. മറ്റു രണ്ടു പേര്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് നാല്പേര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. ഇവരില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. രണ്ടു പേര് ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വില്ലടത്ത് പുതിയപാലത്തിനു സമീപത്തുവെച്ചാണ് സംഭവം. ആനപ്പാറ ചൂണ്ടല്‍ വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന് പ്യാരി (35),സുഹൃത്തുക്കളായ രാജേഷ് , ജിതിന് എന്നിവരെ നാലംഘസംഘമാണ് അക്രമിച്ചത്. കൈക്ക് വെട്ടേറ്റ പ്യാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തോടനുബന്ധിച്ച് ആനപ്പാറ എസ്ജെ കോളനിയിലെ പയ്യപ്പാട്ട് വീട്ടില്‍ ഡെമണ്‍ എന്ന് വിളിക്കുന്ന മാപ്പിള (24), പൂളായ്ക്ക്ല് കറപ്പന് വീട്ടില്‍ റഫീക്ക് (18) എന്നിവരെയാണ് വിയ്യൂര്‍ പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: