ചാലക്കുടി: സിബിഎസിഇ കലോത്സവത്തിന്റെ സ്റ്റേജ് മത്സരത്തില്‍ ഒന്നാം ദിനം പിന്നിടുമ്പോള്‍ 537 പോയന്റ് നേടി തൃശ്ശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനത്തും. 388 പോയന്റോടെ ഐഇഎസ് പബ്ലിക് സ്ക്കൂള് ചിറ്റിലപ്പിള്ളി രണ്ടാം സ്ഥാനത്തും. 367 പോയന്റോടെ കോലഴി ചിന്മയ വിദ്യാലയം മൂന്നാം സ്ഥാനത്തുമാണ്. 92 ഇനങ്ങള്‍ പുര്ത്തിയായിപ്പോഴും ദേവമാതയുടെ ആധിപത്യം തുടരുകയാണ്. ഏറെ വൈകിയും മത്സരങ്ങള്‍ തുടരുന്നു.
341 പോയിന്റോടെ നിര്‍മ്മലമാത സ്കൂളും 322 പോയന്റോടെ എസ്എന്‍ ചെന്ത്രപ്പിന്നിയും പിന്നിലുണ്ട്.ഇന്ന് നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിലാണ് മറ്റു വിദ്യാലയങ്ങളുടെ ശ്രദ്ധ. ഗ്രൂപ്പ്ഡാന്‍സ്,ഒപ്പന,കോല്‍ക്കളി,ഭരതനാട്യം,മോഹനിയാട്ടം,മോണോആക്ട്, മിമിക്രി, ദഫ്മുട്ട്, കുച്ചുപ്പുടി, നടോടി നൃത്തം തുടങ്ങിയ മത്സരങ്ങള്‍ ഇന്ന് നടക്കും. സമാപന സമ്മേളനത്തില്‍ ബി.ഡി. ദേവസി എംഎല്‍എ സമ്മാന ദാനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: