പന്തളം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു. പന്തളം ദേവസ്വം ഹാളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ശബരിമല അവലോകനയോഗം നടക്കുമ്പോഴാണ് പ്രതിഷേധം അരങ്ങേറിയത്. ബിജെപി പ്രവര്‍ത്തകര്‍ യോഗസ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയപ്പോള്‍ യുവമോര്‍ച്ച ജില്ലാ ഭാരവാഹികള്‍ സമ്മേളനഹാളില്‍ കടന്ന് മന്ത്രിയെ കരിങ്കൊടി കാട്ടിപ്രതിഷേധം അറിയിച്ചു. ഇന്നലെ വൈകുന്നേരം പന്തളം ജംങ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധ യോഗം നടന്നു. ബിജെപി ഭാരവാഹികളായ ജി.അരുണ്‍കുമാര്‍, സുഭാഷ് കുമാര്‍, എം.ബി.ബിനുകുമാര്‍ തുടങ്ങിയര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
അവലോകനയോഗത്തില്‍ മന്ത്രി കടകമ്പള്ളി സുരേന്ദ്രന് പ്രസംഗം തുടങ്ങുമ്പോഴാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇരച്ചു കയറിയത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിക്കുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദേവസ്വം മന്ത്രിയുടെ ഗണ്മാന് മനോജ് യുവമോര്ച്ചപ്രവര്ത്തകരെ ചവിട്ടി വീഴ്ത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: