കണ്ണൂര്‍: നാഷണല്‍ ഹൈവേ പുതിയതെരു മുതല്‍ ചൊവ്വ വരെയുള്ള ഗതാഗത കുരുക്ക് ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതുവരെ ഒഴിവാക്കാന്‍ വളപട്ടണം പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ മുന്‌കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ബൈപാസ് ഉപദേശ സമതി ജനറല്‍ സെക്രട്ടറി ഡോ.പി.വി.ബാലകൃഷ്ണന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദിനോടാവശ്യപ്പെട്ടു. ട്രക്കുകളും ലോറികളും പകല്‍ സമയം വളപട്ടണം പാലത്തില്‍ പ്രവേശിപ്പിക്കാതെ യാത്രാ വാഹനങ്ങള്‍ മാത്രം കടത്തിവിടണമെന്നും ലോറികള്‍ പകല്‍ സമയത്ത് കര്‍ശനമായും പറശ്ശിനി-മയ്യില്‍-തലശ്ശേരി വഴി തിരിച്ചുവിടണമെന്നും അടിയന്തിരമായും വകുപ്പ്തല യോഗം ചേര്‍ന്ന് യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു
















