സ്ഡ്പുത്തൂര്വയല് : രാജ്യത്ത് ജനങ്ങളുടെ സുരക്ഷയും സമാധാനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിനിടയില്‍ ജീവത്യാഗം ചെയ്യേണ്ടിവന്ന പോലീസ് സേനാംഗങ്ങള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ജില്ലാ പോലീസ് വിഭാഗം ‘സ്മൃതി ദിന’ പരേഡ് പുത്തൂര്‍വയല്‍ ഏ ആര് ക്യാമ്പില്‍ നടത്തി. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്, മാനന്തവാടി എഎസ്പി ജി.ജയ്ദേവ്, കല്‍പ്പറ്റ ഡിവൈഎസ്പി കെ.മുഹമ്മദ് ഷാഫി, ഏ ആര് ക്യാമ്പ് ഏസിഇ പി രാജന്, വൈത്തിരി, കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.കെ.അബ്ദുള്ഷറീഫ്, ടി.പി.ജേക്കബ്ബ്, എം ഡി സുനില്‍, ടി.എന്‍.സജീവന്, വനിതാ സിഐ സി.വി.ഉഷാകുമാരി എന്നിവരും മറ്റ് പോലീസുദ്ദ്യോഗസ്ഥരുംപങ്കെടുത്തു. ഏ ആര്‍ക്യാമ്പിലെ ആര് ഐ ഷാജിഅഗസ്റ്റി പരേഡ് നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: