തിരുവല്ല: കൊടുംവളവിലെ തകര്‍ന്ന റോഡും വെളളക്കെട്ടും അപകട ഭീഷണി ഉയര്‍ത്തുന്നു. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡില്‍ ചാത്തങ്കരി റോഡ് ആരംഭിക്കുന്ന ഭാഗത്ത് രൂപപ്പെട്ട വന്‍ ഗര്‍ത്തവും വെളളക്കെട്ടുമാണ് ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ട് മാസക്കാലത്തില്‍ ഏറെയായി പ്ലാപ്പളളിക്കുളങ്ങര ക്ഷേത്ര കവാടത്തിന് മുന്നില്‍ ജലവിതരണ കുഴല്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വെളളക്കെട്ടാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. എം.സി റോഡില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചങ്ങനാശേരി ഭാഗത്ത് നിന്നുമുളള നൂറു കണക്കിന് വാഹനങ്ങള്‍ ഈ റോഡിലൂടെയാണ് ഇപ്പോള്‍ കടത്തിവിടുന്നത്. വെളളക്കെട്ട് നിറഞ്ഞ കുഴിയില്‍ വീണ്ട് നിരവധി ഇരുചക്ര വാഹന യാത്രികര്‍ പ്രതിദിനം ഇവിടെ അപകടത്തി പെടുന്നുണ്ട്. ഇടിഞ്ഞില്ലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കുഴി ഒഴിവാക്കി കാവുംഭാഗം റോഡിലേക്ക് തിരിയുമ്പോള്‍ എതിര് ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാതെ വരുന്നത് വന്‍ ഗതാഗത കുരുക്കിനൂം കാരണമാകുന്നുണ്ട്. കാല്‍നട യാത്രികര്‍ക്ക് പോലും ഈ ഭാഗത്ത്കൂടി കടന്നുപോകാനാകാത്ത അവസ്ഥയാണ് ഉളളത്. വെളളക്കെട്ട് പതിവാകുന്നതിനെ തുടര്‍ന്ന് ഈ ഭാഗത്ത് ഒരുവര്‍ഷം മുമ്പ് തറയോട് പാകിയിരുന്നു. പൈപ്പ് പൊട്ടല്‍ മൂലം വീണ്ടും വെളളക്കെട്ട് രൂപപ്പെട്ടതോടെ തറയോടുകള്‍ ഇളകി റോഡിന്റെ പകുതിയിലധികം ഭാഗം കുളത്തിന് സമാനമായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: