പത്തനംതിട്ട: മാധ്യമ ഫോട്ടോഗ്രാഫറെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാനയില്ല. അക്രമിയുടെ ചിത്രമടക്കമുള്ള തെളിവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ പോലീസിന് കൈമാറിയിരുന്നു. കഴഞ്ഞദിവസം രാത്രി തന്റെ സ്റ്റുഡിയോ അടയ്ക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫറായ ഷാജി വെട്ടിപ്പുറത്തിന് നേരെ അക്രമം ഉണ്ടായത്. സ്ഥാപനത്തിനു മുന്നില്‍ നിന്ന് മാറാന്‍ പറഞ്ഞപ്പോഴാണ് കല്ലെടുത്ത് ഷാജിയെ ഇയാള്‍ എറിഞ്ഞത്. മൂക്കിന് ഗുരുതരമായ പരുക്കേറ്റ ഷാജി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയാണ്. ബുധനാഴ്ച രാത്രതന്നെ ഷാജിയും മാധ്യമപ്രവര്‍ത്തകരും പൊലീസില്‍ വിവരം അറിയിച്ചിരുന്നുവെങ്കിലും പൊലീസ് എത്തിയത് വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു. നഗരത്തില്‍ അലഞ്ഞു നടക്കുന്ന ഇയാളെ നേരത്തെയും ചില കേസുകളില്‍ അറസ്റ്റു ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: