സ്വന്തം ലേഖകന്‍
പത്തനംതിട്ട: സിപിഎം ഭൂമാഫിയ കൂട്ടുകെട്ടില്‍ ജില്ലാ ആസ്ഥാനം കേന്ദ്രമാക്കി സഹകരണ ആശുപത്രി തുടങ്ങാന്‍ നീക്കം. ഇതിനായി സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കള്‍ മുന്‍കൈ എടുത്ത് സഹകരണ സംഘത്തിനും രൂപം നല്കി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ചേര്‍ന്നാണ് ആശുപത്രി നിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നത്. ഇതിനെതിരേ ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട നഗരത്തില്‍ റിങ് റോഡിനോട് ചേര്‍ന്ന് ഏക്കര്‍ കണക്കിന് നിലം നികത്തി ഇവിടെ ആശുപത്രി കെട്ടിടം നിര്‍മ്മിക്കാനാണ് പദ്ധതി.ഇതിനായി ചില ഭൂ മാഫിയകളും ഇടനിലക്കാരായി രംഗത്തുണ്ട്. കെ.അനന്തഗോപന്‍, ടി.കെ.ജി. നായര്‍ എന്നിവരെയാണ് സഹകരണ സംഘത്തിന്റെ ചുമതലക്കാരായി നിയോഗിച്ചിട്ടുള്ളത്. ഇവരുടെ നേതൃത്വത്തില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഘം രജിസ്റ്റര്‍ ചെയ്ത്
പ്രവര്‍ത്തനം തുടങ്ങിയതിനു പിന്നാലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിനിര്മാണത്തിനായി സ്ഥലം അന്വേഷിച്ചുവരികയാണ്.പരിയാരം മാതൃകയില്‍ സഹകരണ ആശുപത്രി പ്രവര്‍ത്തനം തുടങ്ങുകയും ഭാവിയില്‍ മെഡിക്കല്കോളജായി രൂപപ്പെടുത്തുകയുമാണ് ലക്ഷ്യം. ആശുപത്രി സഹകരണസംഘത്തെസംബന്ധിച്ച വിവരങ്ങള്‍ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വൈദഗ്ധരെകൂടി സംഘത്തിന്റെ പ്രമോട്ടര്മാരാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു.എന്നാല്‍ ഇതിനെ ഒരുവിഭാഗം എതിര്‍ത്തു. നിലവില്‍ സഹകരണ സംഘത്തിലെ അംഗങ്ങളുടെ എണ്ണം, ഓഹരി തുടങ്ങിയ വിഷയങ്ങള്‍ അന്തിമമായി തീരുമാനിക്കപ്പെട്ടിട്ടില്ല.
നഗരത്തില്‍ റിംഗ് റോഡിനോടു ചേര്‍ന്ന സ്ഥലം ആശുപത്രിക്കുവേണ്ടിനിര്ദേശിക്കപ്പെട്ടെങ്കിലും ഇത് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസത്അഭിപ്രായങ്ങള് ഉയര്‍ന്നിരുന്നു. വിവാദങ്ങളില്‍പെട്ടു കിടക്കുന്നതും നികത്തേണ്ടവയലുകളോടു ചേര്‍ന്ന പ്രദേശങ്ങളുമൊക്കെ നിര്‍ദിഷ്ട ആശുപത്രിക്കുവേണ്ടിവിട്ടുകൊടുക്കാന് സന്നദ്ധരായി പലരും രംഗത്തെത്തിയിട്ടുണ്ട്. നഗരത്തില്‍ തന്നെകമ്പോളവിലയില്നിന്നു കുറച്ച് സ്ഥലം വാങ്ങുകയും ആശുപത്രി നിര്‍മ്മാണത്തിന്റെ മറവില്‍ വിവാദ സ്ഥലങ്ങള്‍ നികത്തിയെടുക്കുകയുമാണ് പലരുടേയും ലക്ഷ്യം.പത്തനംതിട്ടയില്‍ തന്നെ കുറഞ്ഞ വിലയ്ക്ക് 12 ഏക്കര്‍ സ്ഥലം ചിലര്‍ വാഗ്ദാനംചെയ്തിരുന്നു. റിംഗ് റോഡിനോടു ചേര്‍ന്ന വയല്‍ മണ്ണിട്ടു നികത്തി കെട്ടിടംപണിയേണ്ടിവരും. ഇതിനുവേണ്ടി സംഘം അഡ്വാന്‍സ് നല്‍കിയതായും പ്രചാരണമുണ്ട്.
കഴിഞ്ഞ ഭരണകാലങ്ങളില്‍ ആറന്മുളയില് നിര്‍ദിഷ്ട സഹകരണഎന്ജിനിയറിംഗ് കോളജിനും പിന്നീട് വിമാനത്താവളത്തിനും വേണ്ടിഭൂമി നികത്താന്‍ സിപിഎം ഒത്താശ ചെയ്തിരുന്നു. ഇതുമായിബന്ധപ്പെട്ട ആക്ഷേപങ്ങള്‍ നിലനില്‍ക്കെ പാടം നികത്തിയുള്ള പദ്ധതി വേണ്ടെന്നനിര്ദേശം ചില നേതാക്കള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സിപിഎം ജില്ലാകമ്മിറ്റിയുടെ പൂര്‍ണ പിന്തുണ നിര്‍ദിഷ്ട സഹകരണ ആശുപത്രിക്കില്ലെന്നും
പറയുന്നു.
നിലവില്‍ മൂന്ന് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, പ്രശസ്തമായ നിരവധിആശുപത്രികള്, ജനറല്‍, ജില്ലാ ആശുപത്രികള്‍ എന്നിവ പ്രവര്ത്തിക്കുന്നപത്തനംതിട്ട ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ കോന്നിയിലും, വടശ്ശേരിക്കരയില്‍ സ്വകാര്യ മേഖലയിലും മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പുരോഗമിക്കുകയാണ്.
കുളനടയില്‍ മറ്റൊരു സഹകരണ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ജില്ലയിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ കോന്നിയില്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആശങ്കയിലായിരുന്നു. ഇതിനിടയിലാണ് സഹകരണ മേഖലയില്‍ പുതിയ മെഡിക്കല്‍ കോളേജ് പത്തനംതിട്ടയില്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി സിപിഎം ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം രംഗത്തിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: