വടക്കഞ്ചേരി: ദേശീയപാത നിര്‍മ്മാണത്തിനിടെ ബീം തകര്‍ന്ന് വീണ് നാല് ഉത്തരേന്ത്യന്‍ യുവാക്കള്‍ക്ക് പരുക്ക്. വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്.
വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോയല്‍ ജംഗ്ഷന് മുതല്‍ തങ്കം കവല വരെ നിര്മിക്കുന്നമേല്പ്പാലത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പില്ലറിന് മുകളില്‍ നിര്‍മ്മിച്ച വന്ബീമാണ് പണിപൂര്‍ത്തിയായ ഉടനെ തകര്‍ന്ന് വീണത്.
തങ്കം തീയേറ്ററിന് സമീപം നിര്‍മ്മിച്ച പില്ലറിന് മുകളില്‍ പാലം വെക്കുന്നതിന് വേണ്ടി നിര്മിച്ചബീമാണ് തകര്‍ന്നത്. കഴിഞ്ഞദിവസം രാത്രി ഏഴ് മുതല്‍ അര്‍ധരാത്രി വരെ ബീമിന്റെ കോണ്‍ക്രീറ്റ് പ്രവര്ത്തികള്നടന്നിരുന്നു.
കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ നിരവധി തൊഴിലാളികളുണ്ടായിരുന്നെങ്കിലും പണി പൂര്‍ത്തിയായതിനാല്‍ നാലു പേര്‍മാത്രമേ അപകട സമയത്ത് ഉണ്ടായിരുന്നുള്ളൂ.
പുലര്‍ച്ചെ വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ദുരന്തം ഒഴിവായി. തൊഴിലാളികളില്ലാത്തതിനാല്‍ ദുരന്തത്തിന്റെ തീവ്രത കുറച്ചു.
പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 20 അടിയോളം ഉയരത്തില്‍ പണിത ബീമിന് ശരിയായ രീതിയില്‍ താങ്ങ് കൊടുത്തതാണ് അപകടകരമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: