പിലാത്തറ: രാമപുരത്തിനടുത്ത് കൊത്തിക്കുഴിച്ച പാറയില്‍ കുന്നിടിക്കല്‍ വ്യാപകമായി. കുന്നുകള്‍ നശിക്കുന്നത് സമീപ ഗ്രാമങ്ങളിലെ പരിസ്ഥിതി സംതുലിതാവസ്ഥ പോലും നശിപ്പിക്കുന്ന അവസ്ഥയിലാണ്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കുണ്ടം ഗ്രാമത്തോട് ചേര്‍ന്നുള്ളതാണ് കുത്തിക്കുഴിച്ച പാറ. പുലര്‍ച്ചെ മുതല്‍ രാത്രിവരെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഭൂമാഫിയ മണ്ണെടുക്കുകയാണ്. നാട്ടുകാര്‍ ഒന്നടങ്കം ഇതില്‍ അമര്‍ഷം പ്രകടിപ്പിക്കുമ്പോഴും രാഷ്‌ട്രീയ-സാമൂഹ്യ സംഘടനകള്‍ മണ്ണെടുക്കല്‍ തടയുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
















