ഏറ്റുമാനൂര്‍: ഭാരതസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയവും വിദ്യാഭാരതി സംസ്‌കൃതിശിക്ഷാ സംസ്ഥാനും സംഘടിപ്പിച്ച സര്‍ഗ്ഗവസന്തം പഠനശില്‍പ്പശാല കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക്‌സ്‌കൂളില്‍ നടന്നു. സോപാനസംഗീതം, കഥകളി, മോഹിനിയാട്ടം, കുച്ചിപ്പുടി, ഓട്ടന്‍തുള്ളല്‍, പുള്ളുവന്‍പാട്ട്, കളമെഴുത്ത്, കുടുക്കവീണ എന്നീ കലാരൂപങ്ങളുടെ വികാസപരിണാമങ്ങളെക്കുറിച്ച് പ്രശസ്തരുടെ ക്ലാസുകളും ഡെമോണ്‍സ്‌ട്രേഷനും നടത്തി.
രണ്ടുദിവസം നീണ്ടുനിന്ന ശില്‍പ്പശാലയില്‍ വിഷയാവലോകനവും നടന്നു. ഉദ്ഘാടന സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുശീലാ ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ മാത്യു, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഗോപകുമാര്‍ വി.ജി, അദ്ധ്യാപികമാരായ ഗിരിജാദേവി, അനിത.ബി എന്നിവര്‍ സംസാരിച്ചു. ആലപ്പി രംഗനാഥ്, പൊതിയില്‍ നാരായണചാക്യാര്‍, ഊരമന രാജേന്ദ്രന്‍മാരാര്‍, അനില്‍കുമാര്‍ വൈക്കം, കലാമണ്ഡം ഭാഗ്യനാഥ്, കലാമണ്ഡലം പി.സി. നാരായണന്‍, കലാ.എസ്.നായര്‍, രമേഷ് കൃഷ്ണ എന്നിവര്‍ നേതൃത്വം കൊടുത്തു.
















