മുഹമ്മ: വൈവിധ്യമാര്‍ന്ന രുചികൂട്ടുകള്‍ ഭക്ഷ്യമേള സ്വാദിഷ്ടമാക്കി. നിര്‍ധന രോഗികളുടെ ചികിത്സയ്‌ക്കായി കാവുങ്കല്‍ പഞ്ചായത്ത് എല്‍ പി സ്‌കൂളിലെ കുരുന്നുകളാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയാണ് സ്‌കൂളില്‍ എത്തിച്ചത്.
റാഗി, ചോളം, അരി, ഗോതമ്പ്, മുളയരി എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ ചിരട്ടപ്പുട്ടും കാരറ്റ് പായസവും ഭക്ഷ്യമേളയ്‌ക്ക് കൊഴുപ്പേകി. കപ്പ-കക്കായിറച്ചി, അപ്പം, പത്തിരി-ഇറച്ചി, പൂരിമസാല, ചപ്പാത്തി, മുട്ടക്കറി, വിവിധ തരം അച്ചാറുകള്‍, പഴവര്‍ഗങ്ങളുടെ ജൂസുകള്‍, വിവിധ തരം പൊരിസാധനങ്ങള്‍, ബജികള്‍, ഐസ്‌ക്രീം എന്നിവയ്‌ക്കൊപ്പം ബിരിയാണിയും ചിക്കന്‍കറിയും അവലൂസ്‌പൊടിയും സ്റ്റാളില്‍ ഒരുക്കിയിരുന്നു.
കൂടാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങളായ കപ്പ,കിഴങ്ങ്,കാച്ചില്‍,പഴം എന്നിവയും വില്‍പ്പനയ്‌ക്കുണ്ടായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തുന്നതിനാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.
ഇതിലൂടെ ലഭിച്ച 25,000 രൂപ സ്‌കൂളിന്റെ അമ്പതാം വാര്‍ഷിക സമാപനത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനാസനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍പേഴ്‌സന്‍ വിധുബാല അദ്ധ്യക്ഷത വഹിച്ചു.
ചേര്‍ത്തല എഇഒ എം.വി. സുഭാഷ് ആദ്യ വില്‍പ്പന നടത്തി. വാര്‍ഡംഗം മിനിമോള്‍, പി.എ. ഷെമീര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി.കെ. സാജിത സ്വാഗതവും സീലിയ നന്ദിയും പറഞ്ഞു. സിമിമോള്‍, പി.ജി. സിന്ധു, സൗമ്യ, വീണ, ചിഞ്ജു, ബിജു, ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















