തിരുവല്ല :സബ് ആര്‍ടി ഓഫിസിന്റെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിന് 22ന് 10ന് പഴയ പുഷ്പഗിരി റോഡിലുള്ള ഫിറ്റ്നസ് പരിശോധന സ്ഥലത്ത് ഹാജരാകണമെന്നു ജോയിന്റ് ആര്‍ടിഒ അറിയിച്ചു
മല്ലപ്പള്ളി താലൂക്കിലെ സ്കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി. 90 വാഹനങ്ങള്‍ പരിശോധിച്ചതില്‍ നിന്നും 15 എണ്ണത്തിന് അപാകതകള്‍ കണ്ടെത്തി. ഇവര്‍ക്ക് നോട്ടിസ് നല്കി പുനഃപരിശോധനയ്ക്ക് ഹാജരാകാന്‍ നിര്‍ദേശം നല്കി. ഗുരുതരമായ അപാകതകള്‍ കണ്ടെത്തിയ ഒരു വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി സ്റ്റോപ് മെമ്മോ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ജോ. ആര്‍ടിഒ ജിജി ജോര്‍ജ്, എംവിഐമാരായ ബി.എല്‍. സതീഷ്കുമാര്‍, എസ്. സുബി, എഎംവിഐമാരായ ഷിബി ടി. ജോണ്‍, ടി.ജി. പ്രമോദ്, സുജിത് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: