കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തലാക്കിയ പടന്നക്കാട് മേല്‍പ്പാലത്തിലെ ടോള്‍ ബൂത്തുകള്‍ എടുത്തു മാറ്റാത്തത് ഗതാഗതത്തിന് ഭീഷണിയാകുന്നതായി പരാതി.
റോഡിന് ഇരുഭാഗങ്ങളിലുമായി കെട്ടിപൊക്കിയിരിക്കുന്ന ബൂത്തുകള്‍ വാഹനങ്ങളുടെ സഞ്ചാരത്തെ ബാധിക്കുന്നതായി ഡ്രൈവര്‍മാരും പറയുന്നു. നേരത്തെ ടോള്‍ പിരിവിനായി ബൂത്തിന് മുമ്പില്‍ വാഹനം നില്ക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല അതുകൊണ്ട് വേഗത്തിലൊ, അല്ലെങ്കില്‍ മറ്റു വാഹനങ്ങള്‍ക്ക് പോകുവാന്‍ വാഹനങ്ങള്‍ മാറി കൊടുക്കുകയോ ചെയ്യുമ്പോള്‍ ടോള്‍ പിരിവിനായി കെട്ടിയുയര്‍ത്തിയ ബൂത്തുകളില്‍ തട്ടി അപകടമുണ്ടാകുന്നുവെന്നും പരാതിയുണ്ട്. നേരത്തെ മേല്‍പാലം കരാറുകാരായിരുന്നു ടോള്‍ പിരിവ് നടത്തിയിരുന്നത്. പിന്നീട് അത് പിഡബ്ല്യുഡി ഏറ്റെടുത്തിരുന്നു. അപകട ഭീഷണിയുയര്‍ത്തുന്ന പ്രസ്തുത ടോള്‍ ബൂത്തുകള്‍ അവിടെ നിന്ന് പൊളിച്ച് മാറ്റണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: