കാസര്‍കോട്: പത്ത് വര്‍ഷത്തിലധികമായി തകര്‍ന്നുകിടക്കുന്ന ബദിയടുക്ക-ഏത്തടുക്ക-കിന്നിംഗാര്‍-സുള്ള്യപദവ് റോഡ് ആധുനിക രീതിയില്‍ മെക്കാഡം ടാറിങ്ങ്ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. നാളെ രാവിലെ ബദിയഡുക്ക പിഡബ്ല്യുഡി ഓഫീസ് പരിസരത്താണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍ മാറിവരുന്നതിനനുസരിച്ച് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന പ്രഖ്യാപനങ്ങള്‍ സാധാരണക്കാരനോടുള്ള വെല്ലുവിളിയാണെന്ന് യുവമോര്‍ച്ച പറഞ്ഞു. പ്രക്ഷോഭ പരിപാടി ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്യും. ബിജെപി-യുവമോര്‍ച്ച നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: