കൊല്ലങ്കോട്: മുതലമട പഞ്ചായത്തില്‍ ഇന്നലെ കൂടിയ ബോര്‍ഡ് യോഗത്തില്‍ നിന്നും ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി. പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷം സ്വജനപക്ഷപാതം കാണിക്കുന്നതായി ആരോപിച്ചാണ് അംഗങ്ങള്‍ യോഗം ബഹിഷ്ക്കരിച്ചതെന്ന് പഞ്ചായത്ത് ബി ജെ പി അംഗം എം സുരേന്ദ്രന് പറഞ്ഞു.
ഒ ഡി എഫ് പ്രഖ്യാപനത്തില്‍ കക്കൂസ് നിര്‍മ്മാണത്തില്‍ ഭരണാനുകൂല വാര്‍ഡുകള്‍ക്ക് മാത്രം നല്‍കുകയും പ്രതിപക്ഷ വാര്‍ഡുകളെ വേണ്ടത്ര പരിഗണന നല്‍കിയില്ലന്നും റോഡുകളുടെ മെയിന്റനസ് വര്‍ക്കുകളില്‍ പ്രതിപക്ഷവാര്ഡുകള്ക്ക് 3 ലക്ഷം മുതല്‍ 4 ലക്ഷം വരെയും അനുവദിക്കുകയും ഭരണപക്ഷ വാര്‍ഡുകളില്‍ 8 ലക്ഷം വരെ അനുവദിക്കുകയും ചെയ്തതായി പറയുന്നു. സ്ട്രീറ്റ് ലൈറ്റുകള്‍ തകരാറിലായവ നന്നാക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ പഞ്ചായത്ത് നടപടി എടുക്കാത്തതില്‍ ബോര്‍ഡ് യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ബി ജെ പി അംഗം എം സുരേന്ദ്രന് ആവശ്യപ്പെട്ടെങ്കിലും ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലന്ന പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബോര്‍ഡ് യോഗം ബഹിഷ്ക്കരിച്ചതെന്ന് പറയുന്നു.പ്രസിഡന്റ് സ്വജന പക്ഷം കാണിക്കുന്നതായും പറഞ്ഞാണ് ബി ജെ പി അംഗങ്ങളായഎം സുരേന്ദ്രന് കെ സതീഷ് സുഖില പ്രദീപ് കുമാര്‍ വി ശാന്തി എന്നിവര്‍ യോഗം ബഹിഷ്ക്കരിച്ചത്.ഇതേ ആവശ്യം ഉന്നയിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങളായ വിനേഷ് എന്ന കണ്ണന്, ആര് ബിജോയ് നിസാറുദ്ദീന്‍ വിമലാ ദേവി കറുപ്പാത്താള് എന്നിവരും യോഗം ബഹിഷ്ക്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: