പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ ഏഴു സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. പൊതുവിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായാണ് പരിശോധന നടത്തിയത്. ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
കോഴഞ്ചേരി താലൂക്കിലെ രണ്ടു തട്ടുകടകള്‍, രണ്ട് മത്സ്യ സ്റ്റാളുകള്‍, ഒരു പച്ചക്കറിക്കട, ഒരു ചായക്കട, ഒരു ഭക്ഷണശാല എന്നിവയ്ക്കെതിരെയാണ് നടപടി. താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്. പത്മകുമാര്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ രഘുനാഥക്കുറുപ്പ്, ലെനി വര്‍ഗീസ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ സുരേഷ്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: