പത്തനംതിട്ട: കൊലപാതകശ്രമക്കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ മോചിപ്പിക്കാന്‍ പത്തനംതിട്ട പോലീസ് സ്റ്റേഷന് ആക്രമിച്ച കേസിലെ മാര്‍ക്സിറ്റ് പ്രവര്‍ത്തര്‍ കോടതിയില്‍ കീഴടങ്ങി.
ഡിവൈഎഫ്ഐ നേതാവും നഗരസഭാ കൗണ്‍സിലറുമായ വി. ആര്. ജോണ്സണ്, എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം അന്‍സില്‍ അഹമ്മദ് എന്നിവരാണ് പത്തനംതിട്ട സിജെഎം കോടതിയില്‍ ഇന്നലെ കീഴടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ കീഴടങ്ങിയ ഇവരെ റിമാന്റ് ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് ജോണ്‍സന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി നേരത്തെ പത്തനംതിട്ട പോലീസ് ചാര്‍ജ് ചെയ്തിരുന്ന കേസിലെ പ്രതിയും, എംജി സര്‍വകലാശാലയൂണിയന്‍ ജനറല്‍ സെക്രട്ടറിയും, ഡിവൈഎഫ്ഐ പത്തനംതിട്ട ഏരിയാപ്രസിഡന്റുമായ പ്രമാടം ചരുവില്‍ അനീഷ് കുമാറിനെ ഞായറാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് സംഘംചേര്‍ന്ന് പോലീസ് സ്റ്റേഷന് ആക്രമിച്ചത്.
പത്തനംതിട്ട പ്രിന്‍സിപ്പല്‍ എസ്ഐ പുഷ്പകുമാര്‍, സിവില്‍പോലീസ് ഓഫീസര്‍ സുരേഷ്, വനിത പോലീസ് ഓഫീസര്‍ അനി തോമസ് എന്നിവര്‍ക്കു പരിക്കേറ്റിരുന്നു.
കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള അനീഷിനെതിരെ വാറണ്ട് ഉണ്ടെന്നും അതിനാല്‍ ഇയാളെ കോടതിയില്‍ ഹാജരാക്കുകയേനിര്വാഹമുള്ളൂവെഎന്നും പോലീസ് പറഞ്ഞെങ്കിലും ഇതു ചെവിക്കൊള്ളാതെ അക്രമിസംഘം അഴിഞ്ഞാടുകയായിരുന്നു.
പൊതുമുതല്‍ നശിപ്പിക്കല്‍, വനിതാ പൊലീസിനെ കയ്യേറ്റം ചെയ്യല്‍, പോലീസിനെ മര്‍ദിച്ച് ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: