തിരുവല്ല : നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന വരട്ടാറിന്റെ ഇരുകരകളിലും കൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്നു.മഴുക്കീര്‍ വഞ്ചിമൂട്ടില്ക്കടവിനുസമീപം സ്വകാര്യവ്യക്തികള്‍ വരട്ടാറിന്റെ കരപ്രദേശം കയ്യേറി. ഇരുവശവും തിട്ടപിടിച്ച് തെങ്ങിന് തൈകളും,വാഴയും കപ്പ,മറ്റ്പച്ചക്കറി വിത്തുകള്‍ നട്ടിരിക്കുകയാണ്.ഒറ്റനോട്ടത്തില്‍ പുരയിടം പോലെ തോന്നുന്ന പ്രദേശങ്ങളാണ് കൈവശപ്പെടുത്തിയിരിക്കുന്നു. ആറിന്റെ അരികിലൂടെയുള്ള നടവഴിയോട് ചേര്‍ന്നുള്ള കരപ്രദേശമാണിത് . കയ്യേറ്റങ്ങള്‍ പൂര്വ്വസ്ഥിതിയിലാക്കുവാനും ജനങ്ങളില്‍ അവബോധംഉണ്ടാക്കുവാനുമായി പമ്പാ പരിരക്ഷണ സമിതി ജനറല്‍സെക്രട്ടറിയുടെ നേതൃത്വത്തില്‍ ‘പമ്പാ പരിരക്ഷണ കൂട്ടയ്മ ‘ ജനുവരിയില്‍ ഇവിടെവച്ച് നടത്തപ്പെട്ടിരുന്നു
.വെള്ളത്തിന് അസഹ്യമായ ദുര്‍ഗന്ധവും ഉണ്ട് ആറാട്ട് കടവ് പാലത്തില്‍ നിന്നും കക്കൂസ് മാലിന്യവും ,കോഴിയുടെയും മറ്റും വെയ്സ്റ്റുീ തള്ളുന്നതായും നാട്ടുകാരുടെ ഇടയില്‍നിന്നും പരാതി ഉയരുന്നുണ്ട്.മധ്യതിരുവിതാംകൂറിലെ പ്രധാന ജലസ്രോതസസുകളില് ഒന്നാണ് വരട്ടാര്‍. ആദി പമ്പ മുതല്‍ ഇടനാട്, പുതുക്കുളങ്ങര, പടനിലം, വാഴര്‍മംഗലം. ഓതറ, തലയാര്‍, നന്നാട്, തിരുവന്‍വണ്ടൂര്‍ വഴി തിരിഞ്ഞ് വീണ്ടും പമ്പാനദിയില്‍ സംഗമിക്കുന്ന 14 കി. മി. നീളമുണ്ടായിരുന്ന വരട്ടാര്‍ അതിന്റെ പൂര്‍വ്വസ്ഥിതി കൈവിട്ടിരിക്കുന്നു.
ഒരുകാലത്ത് ജലസമൃദ്ധമായിരുന്ന വരട്ടാര്‍ ഇന്നു ഒഴുക്ക് പൂര്‍ണ്ണമായും നിലച്ച് നിശ്ചലമായി. പായലും പോളയും എക്കലും ,ചെളിയും നിറഞ്ഞിട്ടുണ്ട്.വെള്ളത്തിനു കറുത്ത നിറമായി .
ആറിന്റെ ഇരുകരകളിലും സമീപത്തുമുള്ള കിണറുകളിലെ വെള്ളം ഈ ആറ്റിലെ ഉറവയായിരുന്നു. ഇപ്പോള്‍ എക്കല്‍ കൂടി .മണല്‍ ഇല്ലാത്തതിനാല്‍ ഫില്റ്ററൈസെഷന് നടക്കുന്നില്ല .ഇത് കാരണം ഇവിടെയുള്ള കിണറുകളിലെ വെള്ളത്തിന് ചുവപ്പ് നിറമാണ് .ചെറിയ നീര്ച്ചലുകളില്നിന്നും ഒഴുകിവരുന്ന വെള്ളം വരട്ടരിനെ സംപുഷ്ടമാക്കിരുന്നു . മഴുക്കീര്‍ മുതല്‍ ഇരമല്ലിക്കര വരെ ഏകദേശം 23ഓളം കൈത്തോടുകള്‍ വരട്ടാരിന് ഉ ണ്ടായിരുന്നതാണ്. ഇന്ന് ആസ്ഥിതി മാറി. കൈതോടുകള്‍ പലവ്യക്തികളുടെയും കൈയേറ്റത്തിന്റെ പിടിയിലമര്‍ന്ന്! പൂര്‍ണമായും ഇല്ലാതായായി. നാമ മാത്രമായ കൈത്തോടുകള്‍ ആയ ഉപ്പുകളത്തില്തോട്,മുളംതോട് എന്നിവയും സ്വകാര്യ വ്യക്തികളുടെ പിടിയില്‍ അമര്‍ന്നു.ജല നിര്‍ഗ്ഗമന മാര്‍ഗങ്ങള്‍ അടച്ചുകൊണ്ട് പലരും തോടു കൈയ്യേറ്റം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കൈയ്യേറ്റക്കാര്‍ക്കെതിരെ റവന്യു അധികാരികള്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും തുടര്‍ കൈയേറ്റങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: