കോട്ടയം: പുരാതനവും പ്രശസ്തവുമായ സര്‍പ്പക്ഷേത്രമായ കുമാരനല്ലൂര്‍ നാഗരാജക്ഷേത്രത്തിലെ ആയില്യം മഹോത്സവം 22 മുതല്‍ 24 വരെ നടക്കും. പ്രസിദ്ധമായ കുമാരനല്ലൂര്‍ ആയില്യം 24നാണ് നടക്കുന്നത്. അന്ന് ഉച്ചയ്‌ക്ക് മഹാപ്രസാദമൂട്ട് നടക്കും. 22ന് രാവിലെ 6ന് ഗണപതിഹോമം, 6.30ന് ഭജന, 9ന് നാരായണീയ പാരായണം, വൈകിട്ട് 4.30ന് തിരു എഴുന്നള്ളിപ്പ്, വൈകിട്ട് 6ന് ദീപാരാധന, 6ന് ഭജന, 7.15ന് ചെണ്ടമേളം, 8ന് പ്രശസ്ത നാടന്‍പാട്ട് കലാകാരന്മാരായ സന്തോഷ് തിരുവല്ലയും സുരേഷ് തിരുവല്ലയും ചേര്‍ന്ന് നയിക്കുന്ന നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കാരവുമായ നാട്ടരങ്ങ്.23ന് രാവിലെ 6ന് പൂയ്യം തൊഴീല്‍, 6.30ന് ഭജന, 9ന് നാരായണീയപാരായണം, ഉച്ചയ്‌ക്ക് 1ന് മഹാപ്രസാദമൂട്ടിനുള്ള കറിക്കുവെട്ട് ആരംഭിക്കും. വൈകിട്ട് 6ന് ദീപാരാധന, 7ന് ഭജന, 7.30ന് തമിഴ് വിശ്വകര്‍മ്മ വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിരകളി, 8ന് കുടമാളൂര്‍ വിജയാ നൃത്തരംഗം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 24ന് രാവിലെ 6ന് പ്രഭാതപൂജ, 6.15ന് ഭാഗവത പാരായണം, 6.30ന് ഗാനമഞ്ജരി, 9 മുതല്‍ തന്ത്രിമുഖ്യന്‍ കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പാലഭിഷേകം, കലശാഭിഷേകം, നൂറും പാലും തര്‍പ്പണം എന്നിവ നടക്കും. ഉച്ചയ്‌ക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് ദീപീരാധന, ദീപക്കാഴ്ച, വലിയകാണിക്ക, താലപ്പൊലി, 6.10ന് നാഗസ്വരം, 6.30ന് നാമസങ്കീര്‍ത്തനം, 8ന് ശ്രീഗുരുവായൂരപ്പന്‍ പുരാണ ഭക്തിസാന്ദ്ര നാടകം എന്നിവ നടക്കും.
















