കോട്ടയം: ട്രാഫിക് നിയമങ്ങളുടെ പേരില്‍ മോട്ടോര്‍ തൊഴിലാളികള്‍ക്കെതിരെ 2000-3000 രൂപവരെ പിഴചുമത്തുകയും വണ്ടികള്‍ പിടിച്ചെടുത്ത് സ്റ്റേഷനില്‍ ഇടുകയും ചെയ്യുന്ന ട്രാഫിക് പോലീസിന്റെ അധികാര ദുര്‍വിനിയോഗം അവസാനിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. തൊഴിലാളികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുന്ന നടപടി ദിവസങ്ങലായി തുടരുകയാണ്. ഇതിനെതിരെ ബിഎംഎസ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പ്രതിഷേധമാര്‍ച്ച് ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റ് സന്തോഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് തങ്കച്ചന്‍.പി.എസ് അദ്ധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടരി മനോജ് മാധവന്‍, ജിജു സെബാസ്റ്റിയന്‍, ഗോപാലകൃഷ്ണന്‍.പി.ജി, ജോഷി ജോസഫ്, ചന്ദ്രശേഖരപ്പണിക്കര്‍, ജയറാം എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ബിജു, സെല്‍വന്‍, രതീഷ്, സുരേഷ്, ജയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.
















