പൊന്‍കുന്നം: അരീക്കല്‍ റോഡിന്റെ ടാറിംഗിനെ തുടര്‍ന്ന് കലുങ്കുകള്‍ ഇല്ലാതാക്കി വളങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തത് അശാസ്ത്രീയമാണെന്ന് ചിറക്കടവ് ഈസ്റ്റ് റസിഡന്റ്‌സ് വെല്‍ഫെയര്‍ ഫോറം ആരോപിച്ചു. ടെലിഫോണ്‍ കേബിളുകളും കുടിവെള്ള കണക്ഷനുകളും നശിപ്പിക്കപ്പെട്ടു. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജെയിംസ് ജേക്കബ് പൂതക്കുഴി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. ശശിധരന്‍, അനൂപ്, കെ.പി. കൃഷ്ണന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍ മുട്ടത്ത്, സാബു മാവേലി, രാധാകൃഷ്ണന്‍ നായര്‍, ബാബു കുറിയണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
















