പൂഞ്ഞാര്‍: പ്ലാവിന്റെ പ്രാധാന്യവും ചക്കയുടെ സാധ്യതകളും പ്രചരിപ്പിക്കാനായി ജാക്ക് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ചക്ക വിളംബരയാത്രയ്ക്ക് പൂഞ്ഞാറില്‍ സ്വീകരണം നല്കി. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയ യാത്രികരെ പ്ലാവിലത്തൊപ്പിയണിഞ്ഞ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പ്ലാവില കൊണ്ടുള്ള മാലയും ബൊക്കെയും തൊപ്പിയും നല്കി സ്വീകരിച്ചു.
















