തൃശൂര്‍: കൊക്കാലയിലെ ഡിപി പ്ലാസ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റില്‍ യുവതി കുടുങ്ങിയത് പരിഭ്രാന്തി പരത്തി. രാവിലെ ഇവിടെ ജോലിക്കായി എത്തിയ ഷാഹിദ എന്ന യുവതിയാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. യുവതിയുടെ ബഹളം കേട്ട് ജനങ്ങള്‍ തടിച്ചു കൂടുകയും ജോസ് ആന്റണി തട്ടില്‍, ആന്റോ മോഹന്‍ തോട്ടുങ്ങല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തിയാണ് യുവതിയെ താഴെയിറക്കിയത്. സ്റ്റേഷന് ഓഫീസര്‍ എം.എ.ലാസറിന്റെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്സ് സംഭവ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: