ചാലക്കുടി:ശബരി എക്സ്പ്രസിന് നേരെ കൊരട്ടി ചിറങ്ങരയില്‍ വെച്ച് കല്ലേറ്.യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ കൊരട്ടിക്കും. അങ്കമാലിക്കും ഇടയിലുള്ള ചിറങ്ങര റെയില്‍വെ സ്റ്റേഷന് സമീപത്താണ് കല്ലേറ് നടന്നത്.യാത്രക്കാരായ ജംഷിര്‍,ഗോപാലകൃഷ്ണന് എന്നിവര്‍ക്കാണ് പരിക്കേറ്റത് . ജംഷീറിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വെ പോലീസ് അന്വേക്ഷണം ആരംഭിച്ചു.കൊരട്ടി പോലീസും സ്ഥലത്തെത്തി.ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ശബരി എക്സപ്രസിന് നേരയാണ് കല്ലേറ് .വാതിലിന് സമീപത്ത് നിന്നിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: