ഇരിങ്ങാലക്കുട : തൊമ്മാന കച്ചേരിപടിയില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സി.പി.എം കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതായി പരാതി. ബി.ജെ.പി വേളൂക്കര പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ബിജു കൊല്ലംപറമ്പിലാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുന്നത്.
വേളൂക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കച്ചേരിപ്പടിയില്‍ പി.ഡബ്ല്യൂ.ഡി റോഡിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. ഇ.എം.എസ്സിന്റെ പേരില്‍ ലൈബ്രറിയും റീഡിംഗ് റൂമും ഉള്ള സൈറ്റ് എന്ന് ആലേഖനം ചെയ്ത ഫ്ളക്സ് ബോര്‍ഡും കൊടി തോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുറമ്പോക്ക് ഭൂമി കയ്യേറിയതിനെ കുറിച്ച് പഞ്ചായത്ത് കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബിജു പറയുന്നു.
ഇക്കാര്യത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ബിജെപി വേളൂക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണസ്വാധീനം ഉപയോഗിച്ച് പുറമ്പോക്ക് ഭൂമി കൈയ്യടക്കാനുള്ള സിപിഎമ്മിന്റെ ഗൂഡനീക്കത്തില്‍ ബിജെപി പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിജു കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: