പത്തനംതിട്ട:തിരുവനന്തപുരം സര്‍വ്വോദയാ സംഘം, ആറന്മുള ശ്രീബാലാജി ഗാര്‍മെന്റ്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പതരു ദേശീയ ഖാദി ഫെസ്റ്റ് തിരുവല്ല വിജിഎം ഹാളില്‍ വെള്ളിയാഴ്ച മുതല്‍ നവംബര്‍ 12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് 4 ന് രാജ്യസഭാഉപാദ്ധ്യക്ഷന് പി.ജെ.കുര്യന് ഉദ്ഘാടനം നിര്‍വഹിക്കും. തിരുവല്ല നഗരസഭാചെയര്‍മാന്‍ കെ.വി.വര്‍ഗ്ഗീസ് ആദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം സര്‍വ്വോദയാ സംഘം വര്‍ക്കിംഗ് പ്രസിഡന്റ് കെ.സി.ചന്ദ്രഹാസന്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം സര്‍വ്വോദയ സംഘം പ്രസിഡന്റ് കെ.ജി.ബാബുരാജ്, ബജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രാധാകൃഷ്ണന് വേണാട്ട്, തിരുവനന്തപുരം സര്‍വ്വോദയാ സംഘം വൈസ് പ്രസിഡന്റ് ടി.ശശികുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ഫെസ്റ്റില്‍ ഖാദിക്ക് 30 ശതമാനം ഗവണ്മെന്റ് റിബേറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരവാഹികളായ ബാബുരാജ്, ആര്.കിഷോര്‍, പോള്‍രാജ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: