മുളിയാര്‍: മുളിയാര്‍ വില്ലേജിലെ മഞ്ചക്കല്‍ ബെള്ളിപ്പാടി റോഡരികില്‍ ഉള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല് മരം സ്വകാര്യ വ്യക്തി മുറിച്ച് നശിപ്പിച്ചു. യാത്രക്കാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും തണല്‍ നല്കുന്ന മരം നാട്ടിലെ പഴയ തലമുറയില്‍പെട്ട പൗരപ്രമുഖരായ ആളുകള്‍ കന്നുകാലികളെ മേയ്ക്കുമ്പോള്‍ നട്ട മരമാണ്. ഇതിനുമുമ്പും മരം മുറിച്ചു മാറ്റാന്‍ ശ്രമമുണ്ടായപ്പോള്‍ പ്രകൃതി സ്നേഹികളായ നാട്ടുകാര്‍ ഇടപെട്ടു വന്‍ ബഹളമുണ്ടാക്കിയതോട് മുറിക്കാന്‍ വന്വര് പിന്മാറുകയായിരുന്നു.
റോഡരികിലുള്ള ഈ മരം ഒരു നാടിന്റെ സാംസ്കാരിക ചിഹ്നവും രണ്ടു താഴ് വരകളെ അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സംരക്ഷിക്കപ്പെടേണ്ട മരമാണെന്നറിഞ്ഞിട്ടും പാവപ്പെട്ട ഹരിജന വിഭാഗത്തില്‍ പെട്ട ആളില്‍ നിന്നും ചെറിയ വിലയ്ക്ക് കൈക്കലാക്കി അതിനെ നശിപ്പിക്കാനും വേറെ സ്ഥലമുണ്ടായിട്ടും അവിടെ തന്നെ തനിക്ക് വീട് പണിയണമെന്നാണ് ഇപ്പോഴത്തെ ഉടമസ്ഥന്റെ ന്യായവും വാശിയും. അഞ്ചോളം പ്രധാനപ്പെട്ട ശാഖകള്‍ ഇപ്പോള്‍ തന്നെ മുറിച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പ് ഒരു ശാഖ വേറൊരാള് വെട്ടിയിരുന്നു. കാസര്‍കോട് തഹസീല്‍ദാര്‍ ഇടപെട്ട് വില്ലേജധികൃധര് സ്ഥലത്തു ചെന്ന് പണി നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ആശങ്കയിലാണ്. ചരിത്രവും പൗരാണികതയും കണ്ണി ചേര്‍ക്കപ്പെട്ട സാംസ്കാരിക പെരുമയുടെ നാടിന് അതിന്റെ തായ്വേര് നഷ്ടപ്പെടുന്ന പ്രതീതിയാണ് അനേകം കഥയും കാഴ്ച്ചയും കണ്ട ചരിത്ര സാക്ഷ്യമായ ആല് മുത്തശ്ശിയുടെ തിരോധാനം കൊണ്ട് നഷ്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: