കാഞ്ഞങ്ങാട്: നാളികേര കര്‍ഷകരില്‍ നിന്ന് കൃഷിഭവന് മുഖേന സംഭരിച്ച നാളികേരത്തിന്റെ മുഴുവന്‍ തുകയും അടിയന്തിരമായും നല്‍കണമെന്ന് ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കൃഷിഭവന് മുഖാന്തിരം നാളികേരം വില്പന നടത്തിയ കൃഷിക്കാര്‍ക്ക് മാസങ്ങളായിട്ടും വില നല്‍കിയിട്ടില്ല. ഇതുമൂലം കര്‍ഷകര്‍ ഏറെ സാമ്പത്തിക ക്ലേശം അനുഭവിക്കുകയാണ്. കൂടുതല്‍ തേങ്ങ ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ വില്പന നടത്താന്‍ കൃഷിഭവനെ സമീപിച്ചാല്‍ മൂന്നു ക്വിന്റല്‍ മാത്രമേ എടുക്കാന്‍ പറ്റൂ എന്ന വ്യവസ്ഥ അംഗീകരിക്കാവുന്നതല്ല. കര്‍ഷകര്‍ കൊണ്ടുവരുന്ന മുഴുവന്‍ നാളികേരവും പരമാവധി വില നല്കി കൃഷിഭവന് മുഖാന്തിരം വാങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.ബാലകൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, എസ്.കെ.കുട്ടന് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: